ഏഷ്യന്‍ വിപണികളുടെ കരുത്തില്‍ കുതിച്ച വിപണിയെ കാത്തിരുന്നത് നഷ്ടം

  • തുടക്കം നേട്ടത്തില്‍
  • ടെക്ക് മഹീന്ദ്രയുടെ ഓഹരികള്‍ക്ക് 13 ശതമാനം വര്‍ധന
  • ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

Update: 2024-04-26 05:58 GMT

ഏഷ്യന്‍ വിപണികളുടെ ശക്തമായ മുന്നേറ്റത്തില്‍ ആറാം ദിവസവും നേട്ടത്തോടെ തുടങ്ങിയ വിപണി ഞൊടിയിടയില്‍ പ്രതീക്ഷകള്‍ തകര്‍ത്തു. 200 പോയിന്റുകളോളം താഴ്ന്ന് നിഫ്റ്റി 22547.95 ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് 74,167.32 ലേക്ക് താഴ്ന്നു.

ഐടി, ലോഹ സൂചികകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഓരോ മേഖലയിലും ഒരു ശതമാനത്തിലധികം വര്‍ധനവുണ്ടായി. നാലാം പാദഫലത്തിലെ മികവിനെ തുടര്‍ന്ന ടെക്ക് മഹീന്ദ്രയുടെ ഓഹരികള്‍ 10 ശതമാനം ഉയര്‍ന്നു. ബജാജ് ഫിനാന്‍സ് അഞ്ച് ശതമാനവും മുന്നേറി. ബാങ്ക് ഓഫ് ജപ്പാന്റെ പലിശ നിരക്ക് ഏപ്രിലില്‍ 0ശതമാനം -0.1 ശതമാനമായി നിലനിര്‍ത്തി. ഇത് ജപ്പാന്‍ യെന്നിനെ 34 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു. മാര്‍ച്ച് മാസത്തിലെ തീരുമാനത്തിന് അനുസൃതമായി ബോണ്ട് വാങ്ങലുകള്‍ തുടരുമെന്ന് ജപ്പാനിലെ സെന്‍ട്രല്‍ ബാങ്കും അറിയിച്ചിട്ടുണ്ട്.

വരുമാന വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും മാര്‍ജിനുകള്‍ ഉയര്‍ത്തുന്നതിനുമായി ഐടി സേവന കമ്പനിയായ ടെക്ക് മഹീന്ദ്ര സിഇഒ മൂന്ന് വര്‍ഷത്തെ പദ്ധതി ആവിഷ്‌കരിച്ചതാണ് കമ്പനിക്ക് നേട്ടമായത്.

'ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 6167 കോടി രൂപയുടെ ഓഹരികള്‍ ഇന്നലെ വാങ്ങിയതിന്റെ പിന്തുണയോടെ തുടര്‍ച്ചയായ അഞ്ചാം ദിവസത്തെ മുന്നേറ്റത്തില്‍ വിപണിയുടെ പ്രതിരോധം പ്രകടമാണ്. ഇത് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സുസ്ഥിരമായ വില്‍പ്പനയെ പൂര്‍ണ്ണമായും മറികടക്കുന്നു. ഈ വന്‍തോതിലുള്ള ആഭ്യന്തര നിക്ഷേപകരുടെ വാങ്ങല്‍ ഷോര്‍ട്ട് കവറിംഗ് നിര്‍ബന്ധിതമാക്കി. ഇത് ഒരു ദിവസം കൊണ്ട് 1.24 ലക്ഷത്തില്‍ നിന്ന് 53500 ലേക്കുള്ള ഷോര്‍ട്ട് പൊസിഷനിലെ കുത്തനെ ഇടിവാണ് ഇത് വ്യക്തമാക്കുന്നത്. യുഎസ് 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് 4.7 ശതമാനത്തിന് മുകളില്‍ ഉയര്‍ന്നതോടെ, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പ്പന തുടരും. ബൈ ഓണ്‍ ഡിപ്‌സ് സ്ട്രാറ്റജി ഈ ബുള്‍ മാര്‍ക്കറ്റില്‍ നന്നായി പ്രവര്‍ത്തിച്ചു. നിക്ഷേപകര്‍ക്ക് ഈ തന്ത്രം ഉപയോഗിക്കുന്നത് തുടരാം,' ജിയോജിത് ഫിനാന്‍ഷ്യലിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.

ഏഷ്യന്‍ വിപണികളില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ്, അമേരിക്കന്‍ വിപണി വ്യാഴാഴ്ച നഷ്ടത്തില്‍ അവസാനിച്ചു. ബ്രെന്റ് ക്രൂഡ് 0.33 ശതമാനം ഉയര്‍ന്ന് ബാരലിന് 89.30 ഡോളറിലെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) വ്യാഴാഴ്ച 2,823.33 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു


Tags:    

Similar News