സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല
- വെള്ളി വിലയിൽ ഗ്രാമിന് 30 പൈസയുടെ വര്‍ധന
- ഇന്നലെ സ്വര്‍ണ വില കുറഞ്ഞിരുന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,570 രൂപയാണ്. പവന് 44,560. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു.. 24 കാരറ്റ് സ്വർണം ഗ്രാമിന് 6,076 രൂപയാണ് ഇന്നത്തെ വില. പവന് 48,608 രൂപയായി.
വെള്ളി വിലയിൽ ഗ്രാമിന് 30 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായിട്ടുള്ളത്. ഗ്രാമിന് 80.50 രൂപയാണ് വില. എട്ട് ഗ്രാമിന് 644 രൂപയാണ്. ഹ്രസ്വകാലയളവിലേക്ക് സ്വര്‍ണ്ണവില ഉയര്‍ന്ന തലത്തില്‍ തന്നെ തുടരുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.