റബര്‍ സമ്മര്‍ദ്ദത്തില്‍, മുന്നേറി ഏലം

  • ചൈനയില്‍ നിന്നും റബറിന് ഡിമാന്റ് ഉയരാഞ്ഞത് ലോക മാര്‍ക്കറ്റില്‍ ഷീറ്റ് വിലയെ തളര്‍ത്തി

Update: 2023-02-28 12:00 GMT

ഏഷ്യന്‍ റബര്‍ ഉത്പാദന രാജ്യങ്ങള്‍ കയറ്റുമതി വര്‍ധിക്കാനുള്ള നീക്കം തുടങ്ങിയത് രാജ്യാന്തര റബര്‍ അവധി വ്യാപാരത്തില്‍ വില്‍പ്പന സമ്മര്‍ദ്ദത്തിന് ഇടയാക്കി. റബര്‍ വില ഉയരാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റത് കയറ്റുമതി രാജ്യങ്ങളെ പിരിമുറുക്കത്തിലാക്കിയിരിക്കുകയാണ്. ചൈനയില്‍ നിന്നും റബറിന് ഡിമാന്റ് ഉയരാഞ്ഞത് ലോക മാര്‍ക്കറ്റില്‍ ഷീറ്റ് വിലയെ തളര്‍ത്തി. വിദേശ മാര്‍ക്കറ്റുകളെ അപേക്ഷിച്ച് ഇന്ത്യന്‍ വില താഴ്ന്ന് നില്‍ക്കുന്നതിനാല്‍ സ്റ്റോക്കിസ്റ്റുകള്‍ കൊച്ചി, കോട്ടയം വിപണികളില്‍ സജീവമല്ല. സംസ്ഥാനത്ത് ടാപ്പിങ് സീസണ്‍ അവസാനിച്ചതിനാല്‍ റബര്‍ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കര്‍ഷകര്‍. മികച്ചയിനം റബര്‍ കിലോ 142 രൂപയിലാണ്.

വെളിച്ചെണ്ണയ്ക്ക് ഡിമാന്റ്റില്ല

മാസാരംഭം അടുത്തിട്ടും പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്റ്റില്ല. കേരളത്തിലെയും തമിഴ്നാട്ടിലെയും മില്ലുകാര്‍ സ്റ്റോക്കുള്ള എണ്ണ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. വ്യവസായികളുടെ നീക്കം ഒരു വശത്ത് പുരോഗമിക്കുമ്പോള്‍ കൊപ്ര സംഭരണത്തില്‍ മില്ലുകാര്‍ അനുവര്‍ത്തിക്കുന്ന തണുപ്പന്‍ മനോഭാവം വില ഇടിവ് രൂക്ഷമാക്കുമോയെന്ന ആശങ്കയിലാണ് കാര്‍ഷിക മേഖല. കൊച്ചിയില്‍ 8400 രൂപയിലും കാങ്കയത്ത് 8100 രൂപയുമാണ് കൊപ്ര വില. തമിഴ്നാട്ടില്‍ ചില ഭാഗങ്ങളില ഇതിലും താഴ്ന്ന വിലയ്ക്ക് തോട്ടങ്ങള്‍ ചരക്ക് വിറ്റഴിക്കുന്നുണ്ട്. അതേ സമയം പച്ചതേങ്ങ സംഭരണ വില ഉയര്‍ത്തി മാസം ഒന്ന് പിന്നിടുമ്പോഴും ചരക്ക് ശേഖരിക്കാന്‍ കൃഷി വകുപ്പ് നടപടികള്‍ ആരംഭിച്ചില്ല.

ഏലം മുന്നേറി

അതേസമയം ഏലക്ക മികവ് നിലനിര്‍ത്തി, ഉത്സവ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള ചരക്ക് സംഭരണത്തിന് ഇടപാടുകാര്‍ മത്സരിച്ചത് ഉയര്‍ന്ന വിലയ്ക്ക് അവസരം ഒരുക്കി. ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ ശരാശരി ഇനങ്ങളില്‍ കാണിച്ച താല്‍പര്യത്തില്‍ 1650 രൂപ വരെ ഇതിന്റെ വിലമെച്ചപ്പെടുത്തി. മികച്ചയിനങ്ങള്‍ 2429 രൂപയിലും ലേലം നടന്നു. ഓഫ് സീസണായതിനാല്‍ വാങ്ങലുകാര്‍ കിട്ടുന്ന വിലയ്ക്ക് ഏലക്ക സംഭരിക്കുന്ന നയത്തിലാണ്.


Full View


Tags:    

Similar News