ഒക്ടോബറിലെ ധാതു ഉല്‍പ്പാദനത്തില്‍ 20% വളര്‍ച്ച

ഇന്ത്യയുടെ ധാതു ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ ക്ടോബറില്‍ 20.4% വര്‍ധനവ് രേഖപ്പെടുത്തിയതായി ഖനന മന്ത്രാലയം. ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സിന്റെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, ഇക്കഴിഞ്ഞ ഒക്ടോബറിലെ ഖനന-ക്വാറി മേഖലയിലെ ധാതു ഉല്‍പ്പാദന സൂചിക 109.7 ആയിരുന്നു. 2020-21 ലെ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള വളര്‍ച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.4% വര്‍ധിച്ചു. കല്‍ക്കരി 639 ലക്ഷം ടണ്‍, ലിഗ്നൈറ്റ് 37 ലക്ഷം ടണ്‍, 2954 മില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം, പെട്രോളിയം (ക്രൂഡ്) 25 ലക്ഷം […]

Update: 2022-01-17 20:48 GMT

ഇന്ത്യയുടെ ധാതു ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ ക്ടോബറില്‍ 20.4% വര്‍ധനവ് രേഖപ്പെടുത്തിയതായി ഖനന മന്ത്രാലയം.

ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സിന്റെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, ഇക്കഴിഞ്ഞ ഒക്ടോബറിലെ ഖനന-ക്വാറി മേഖലയിലെ ധാതു ഉല്‍പ്പാദന സൂചിക 109.7 ആയിരുന്നു. 2020-21 ലെ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള വളര്‍ച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.4% വര്‍ധിച്ചു.

കല്‍ക്കരി 639 ലക്ഷം ടണ്‍, ലിഗ്നൈറ്റ് 37 ലക്ഷം ടണ്‍, 2954 മില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം, പെട്രോളിയം (ക്രൂഡ്) 25 ലക്ഷം ടണ്‍, വജ്രം 24 കാരറ്റ് എന്നീ ക്രമത്തിലാണ് ഇക്കഴിഞ്ഞ ഓക്ടോബറിലെ പ്രധാന ധാതു ഉല്‍പ്പാദന നിലവാരം. ഇതേകാലയളവില്‍, ലിഗ്നൈറ്റ്, സ്വര്‍ണം, മാഗ്നൈറ്റ് എന്നിവയുടെ ഉല്‍പ്പാദനത്തില്‍ നല്ല വളര്‍ച്ച രേഖപ്പെടുത്തി. മറുവശത്ത്, വജ്രത്തിന്റെ ഉല്‍പ്പാദനം 98.8%, ഫോസ്ഫറൈറ്റ് 25.5%, പെട്രോളിയം (ക്രൂഡ്) 2.2% കുറഞ്ഞു.

 

Tags:    

Similar News