2022ൽ ഇന്ത്യയുടെ വളർച്ച 9.5 ശതമാനത്തിലെത്തുമെന്ന് മൂഡീസ്

ഡെൽഹി: ഉയർന്ന എണ്ണവിലയും, സപ്ലൈയിലെ ക്രമക്കേടുകളും ഭീഷണിയായിരിക്കെ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് 2022 ലെ ഇന്ത്യയുടെ വളർച്ച 9.5 ശതമാനവും, വരുന്ന സാമ്പത്തിക വർഷാദ്യം 8.4 ശതമാനവും ആവുമെന്ന് പ്രവചിച്ചു. "ഇന്ത്യയുടെ 2022 കലണ്ടർ വർഷത്തെ വളർച്ച 7 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. 2023 ൽ ഇത് 5.5 ശതമാനം വളർച്ച നേടുമെന്നാണ് കണ്ടെത്തൽ. 2022-23, 2023-24 സാമ്പത്തിക വർഷത്തിൽ യഥാക്രമം 8.4 ശതമാനവും, 6.5 ശതമാനവും ആയേക്കാം." മൂഡീസ് പ്രസ്താവനയിൽ പറഞ്ഞു. […]

Update: 2022-02-24 03:14 GMT

ഡെൽഹി: ഉയർന്ന എണ്ണവിലയും, സപ്ലൈയിലെ ക്രമക്കേടുകളും ഭീഷണിയായിരിക്കെ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് 2022 ലെ ഇന്ത്യയുടെ വളർച്ച 9.5 ശതമാനവും, വരുന്ന സാമ്പത്തിക വർഷാദ്യം 8.4 ശതമാനവും ആവുമെന്ന് പ്രവചിച്ചു.

"ഇന്ത്യയുടെ 2022 കലണ്ടർ വർഷത്തെ വളർച്ച 7 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. 2023 ൽ ഇത് 5.5 ശതമാനം വളർച്ച നേടുമെന്നാണ് കണ്ടെത്തൽ. 2022-23, 2023-24 സാമ്പത്തിക വർഷത്തിൽ യഥാക്രമം 8.4 ശതമാനവും, 6.5 ശതമാനവും ആയേക്കാം." മൂഡീസ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ, 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.9 ശതമാനം വർദ്ധിക്കുമെന്ന് മൂഡീസ് പ്രവചിച്ചിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 9.2 ശതമാനമായി വളരുമെന്ന് കണക്കാക്കപ്പെടുന്നു.

2020, 2021 ജൂൺ പാദത്തിൽ ഡെൽറ്റ തരംഗത്തിനിടയിലെ ആദ്യത്തെ ലോക്ക്ഡൗൺ ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നും വീണ്ടെടുക്കൽ പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു.

​"2021-ന്റെ അവസാന പാദത്തിൽ സമ്പദ്‌വ്യവസ്ഥ കോവിഡിന് മുമ്പുള്ള ജിഡിപിയുടെ 5 ശതമാനത്തിലധികം മറികടന്നതായി കാണാം. വിൽപ്പന നികുതി ശേഖരണം, ചില്ലറ വിൽപ്പനകൾ, പിഎംഐകൾ എന്നിവ ഈ വളർച്ചയെ ത്വരിതപ്പെടുത്തി. എന്നിരുന്നാലും ഉയർന്ന എണ്ണവിലയും വിതരണത്തിലെ പോരായ്മകളും വളർച്ചയെ തടസ്സപ്പെടുത്തുന്നു," മൂഡീസ് പറഞ്ഞു

മറ്റ് പല രാജ്യങ്ങളിലെയും പോലെ സേവന മേഖലകൾ ഇപ്പൊഴും പിന്നിലാണ്. എന്നാൽ ഒമിക്‌റോൺ കുറയുന്നതിനനുസരിച്ച് ഇതിലൊരു മാറ്റമുണ്ടാകുമെന്ന് മൂഡീസ് അറിയിച്ചു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നതുൾപ്പെടെ അവശേഷിക്കുന്ന മിക്ക നിയന്ത്രണങ്ങളും ഇപ്പോൾ മാറ്റിയിട്ടുണ്ട്. ഇതോടെ രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്.

പുതിയ യൂണിയൻ ബജറ്റ് വളർച്ചയ്ക്ക് മുൻഗണന നൽകുന്നു. 2022-23 സാമ്പത്തിക വർഷത്തെ മൂലധനച്ചെലവിലേക്കുള്ള വിഹിതം 36 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ജിഡിപിയുടെ 2.9 ശതമാനമാണ്. ഇത് സ്വകാര്യ നിക്ഷേപത്തെയും ആകർഷിക്കും. ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ മാറ്റാഞ്ഞത് സഹായകരമായി.

“വളർച്ച മെച്ചപ്പെടുന്നത് തുടരുകയാണെങ്കിൽ, ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ആർബിഐ പണലഭ്യത നടപടികൾ കർശനമാക്കുകയും റിപ്പോ നിരക്ക് ഉയർത്തുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മൂഡീസ് പറഞ്ഞു.

Tags:    

Similar News