റഷ്യൻ അധിനിവേശം: ടിക് ടോക് വരിക്കാരുടെ എണ്ണത്തിൽ വർദ്ധന

പുതിയ തലമുറ പ്രേക്ഷകരിലേക്ക് വാർത്തകളും സമകാലിക സംഭവങ്ങളും എത്തിക്കുന്നതിൽ ടിക് ടോക്ക് വഹിച്ച പങ്കിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം. റഷ്യൻ അധിനിവേശത്തിൻറെ വീഡിയോകൾ ടിക് ടോക്കിൽ തരംഗമായതിന് പിന്നാലെ ആപ്പിൻറെ വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞയാഴ്ച റഷ്യ ഉക്രെയ്ൻ ആക്രമിച്ചപ്പോൾ, സോഷ്യൽ മീഡിയായിലെ ചെറുപ്പക്കാരായ ഉപയോക്താക്കൾ ടിക് ടോക്കിലൂടെ ആ സംഘർഷം ഏറ്റെടുത്തു.   ജനാലകളില്ലാത്ത ബോംബ് ഷെൽട്ടറുകളിൽ ആളുകൾ കെട്ടിപ്പിടിച്ചു കരയുന്ന വീഡിയോകൾ, നഗരങ്ങളിലെ നടുക്കുന്ന സ്‌ഫോടനങ്ങൾ, ഉക്രേനിയൻ നഗരങ്ങളിൽ […]

Update: 2022-03-02 06:02 GMT

പുതിയ തലമുറ പ്രേക്ഷകരിലേക്ക് വാർത്തകളും സമകാലിക സംഭവങ്ങളും എത്തിക്കുന്നതിൽ ടിക് ടോക്ക് വഹിച്ച പങ്കിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം. റഷ്യൻ അധിനിവേശത്തിൻറെ വീഡിയോകൾ ടിക് ടോക്കിൽ തരംഗമായതിന് പിന്നാലെ ആപ്പിൻറെ വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന.

കഴിഞ്ഞയാഴ്ച റഷ്യ ഉക്രെയ്ൻ ആക്രമിച്ചപ്പോൾ, സോഷ്യൽ മീഡിയായിലെ ചെറുപ്പക്കാരായ ഉപയോക്താക്കൾ ടിക് ടോക്കിലൂടെ ആ സംഘർഷം ഏറ്റെടുത്തു.

 

ജനാലകളില്ലാത്ത ബോംബ് ഷെൽട്ടറുകളിൽ ആളുകൾ കെട്ടിപ്പിടിച്ചു കരയുന്ന വീഡിയോകൾ, നഗരങ്ങളിലെ നടുക്കുന്ന സ്‌ഫോടനങ്ങൾ, ഉക്രേനിയൻ നഗരങ്ങളിൽ ഉടനീളം പതിക്കുന്ന മിസൈലുകൾ തുടങ്ങിയ വീഡിയോകൾ, ഫാഷൻ, ഫിറ്റ്‌നസ്, ഡാൻസ് എന്നിവയുടെ സ്ഥാനം ഏറ്റെടുക്കുകയും ആപ്പിൻറെ സ്വാഭാവം തന്നെ മാറ്റുകയും ചെയ്തു.

ഉക്രേനിയൻ സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്ന താരങ്ങൾ, ഭൂഗർഭ ബങ്കറുകളിലും പട്ടാള ടാങ്കുകളിലും തെരുവുകളിലും ദുരിതമനുഭവിക്കുന്നവരുടെ ഇരുണ്ട ദൃശ്യങ്ങൾ നിരന്തരം അപ്‌ലോഡ് ചെയ്തു. ഇത് കാഴ്ചക്കാരിൽ ആഴത്തിൽ സ്വാധീനം ചെലുത്തി.

 

അവർ തങ്ങളുടെ അനുയായികളോട് ഉക്രെയ്നിനായി പ്രാർത്ഥിക്കാനും ഉക്രേനിയൻ സൈന്യത്തെ പിന്തുണയ്ക്കാൻ സംഭാവന നൽകാനും റഷ്യൻ ഉപയോക്താക്കളോട് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുചേരാനും ആവശ്യപ്പെട്ടു.

ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം, ആപ്പിന്റെ ന്യൂ ജനറേഷൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ടിക്ക് ടോക്ക് വലിയ പങ്ക് വഹിച്ചു. റഷ്യൻ പൗരന്മാരെ ഉദ്ദേശിച്ചുള്ള ഒരു പ്രസംഗത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്ന ഒരു ഗ്രൂപ്പായി മാറാൻ "ടിക് ടോക്കേഴ്സിനോട്" ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്കി അഭ്യർത്ഥിച്ചു.

ടിക്ടോക്കിൽ 36,000-ലധികം ഫോളോവേഴ്‌സുള്ള അലീന വോലിക് എന്ന ഉക്രേനിയൻ ട്രാവൽ ബ്ലോഗർ, ഈജിപ്ത്, സ്പെയിൻ, തുർക്കി എന്നിവിടങ്ങളിലേക്കുള്ള തന്റെ യാത്രകളുടെ ഹൈലൈറ്റുകൾ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിച്ച്, അധിനിവേശത്തിലെ ജീവിത ദുരിതത്തിൻറെ വീഡിയോകൾ അപ്‌ലോഡ് ചെയ്തു. ഇതിന് വലിയ പ്രതികരണമാണ് ലഭിച്ചത്.

റഷ്യൻ സ്വാധീനം ചെലുത്തുന്നവരും അവരുടെ പ്രതികരണം പങ്കിടാൻ ആപ്പ് ഉപയോഗിക്കുന്നുണ്ട്. 763,000 ടിക് ടോക്ക് ഫോളോവേഴ്‌സുള്ള നിക്കി പ്രോഷിൻ വ്യാഴാഴ്ച ഒരു വീഡിയോയിൽ റഷ്യയിലെ "സാധാരണ ആളുകൾ" യുദ്ധത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞു.

"എന്റെ സുഹൃത്തുക്കളോ ഞാൻ വ്യക്തിപരമായി സംസാരിക്കുന്ന ആളുകളോ ആരും യുദ്ധത്തെ പിന്തുണച്ചില്ല," ഉക്രെയ്ൻ അധിനിവേശത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

 

 

 

 

 

Tags:    

Similar News