കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം 7% ഉയര്‍ന്നു

 ഭക്ഷ്യ വസ്തുക്കളുടെ വില ഉയര്‍ന്നത് മൂലം കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തില്‍ യഥാക്രമം 6.67 ശതമാനമായും 7 ശതമാനമായും ഉയര്‍ന്നു. 2022 ഏപ്രില്‍ മാസത്തില്‍ ഇത് യഥാക്രമം 6.44 ശതമാനവും 6.67 ശതമാനവുമായിരുന്നു. മുന്‍ വര്‍ഷം ജൂണില്‍ കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം യഥാക്രമം 2.94 ശതമാനവും 3.12 ശതമാനവുമായിരുന്നുവെന്ന് ലേബര്‍ ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു. ഭക്ഷ്യവിലപ്പെരുപ്പം 2022 ഏപ്രിലിലെ 5.29 ശതമാനവും 5.35 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 മെയ് മാസത്തില്‍ […]

Update: 2022-06-21 06:50 GMT
ഭക്ഷ്യ വസ്തുക്കളുടെ വില ഉയര്‍ന്നത് മൂലം കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തില്‍ യഥാക്രമം 6.67 ശതമാനമായും 7 ശതമാനമായും ഉയര്‍ന്നു. 2022 ഏപ്രില്‍ മാസത്തില്‍ ഇത് യഥാക്രമം 6.44 ശതമാനവും 6.67 ശതമാനവുമായിരുന്നു. മുന്‍ വര്‍ഷം ജൂണില്‍ കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം യഥാക്രമം 2.94 ശതമാനവും 3.12 ശതമാനവുമായിരുന്നുവെന്ന് ലേബര്‍ ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു.
ഭക്ഷ്യവിലപ്പെരുപ്പം 2022 ഏപ്രിലിലെ 5.29 ശതമാനവും 5.35 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 മെയ് മാസത്തില്‍ ഇത് 5.44 ശതമാനവും 5.51 ശതമാനവും ആയിരുന്നു. മുന്‍ വര്‍ഷം മെയ് മാസത്തില്‍ ഇത് യഥാക്രമം 1.54 ശതമാനവും 1.73 ശതമാനവുമായിരുന്നു. 2022 മെയ് മാസത്തെ കാര്‍ഷിക തൊഴിലാളികളുടെയും ഗ്രാമീണ തൊഴിലാളികളുടെയും അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക 11 പോയിന്റും 12 പോയിന്റും വര്‍ധിച്ച് യഥാക്രമം 1119, 1131 പോയിന്റുകളില്‍ എത്തി. അരി, ഗോതമ്പ്, ആട്ട, പാല്‍, ആട്, മത്സ്യം (ഫ്രഷ്/ഉണങ്ങിയത്), മുളക് ഉണങ്ങിയത്, മിക്‌സഡ് മസാലകള്‍, പച്ചക്കറികളും പഴങ്ങളും മുതലായവയുടെ വില വര്‍ധനവിന് മൂലം കര്‍ഷകത്തൊഴിലാളികളുടെയും ഗ്രാമീണ തൊഴിലാളികളുടെയും പൊതു സൂചിക യഥാക്രമം 7.44, 7.65 പോയിന്റുകളായി ഉയര്‍ന്നു.
സൂചികയിലെ ഉയര്‍ച്ച ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. കര്‍ഷകത്തൊഴിലാളികളുടെ കാര്യത്തില്‍, 20 സംസ്ഥാനങ്ങളില്‍ 2 മുതല്‍ 20 പോയിന്റ് വരെ വര്‍ധനവ് രേഖപ്പെടുത്തി. 1294 പോയിന്റുമായി തമിഴ്നാട് സൂചിക പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ 883 പോയിന്റുമായി ഹിമാചല്‍ പ്രദേശ് അവസാന സ്ഥാനത്താണ്. ഗ്രാമീണ തൊഴിലാളികളുടെ കാര്യത്തില്‍, 20 സംസ്ഥാനങ്ങളില്‍ 1 മുതല്‍ 19 പോയിന്റ് വരെ വര്‍ധനവ് രേഖപ്പെടുത്തി. 1281 പോയിന്റുമായി തമിഴ്നാട് സൂചിക പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ 934 പോയിന്റുമായി ഹിമാചല്‍ പ്രദേശ് അവസാന സ്ഥാനത്തെത്തി. സംസ്ഥാനങ്ങള്‍ക്കിടയില്‍, കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചികയില്‍ യഥാക്രമം 20, 19 പോയിന്റുകളോടെ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത് കേരളത്തിലാണ്.
Tags:    

Similar News