25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സിഐഐ

 അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായും വ്യവസായ മേഖലകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, സതേണ്‍ റീജിയന്‍ (സിഐഐ-എസ്ആര്‍). തെലങ്കാനയില്‍ മാത്രം, 2027 ഓടെ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ സഹസ്ഥാപകയും ജോയിന്റ് മാനേജിംഗ് ഡയറക്ടറും സിഐഐ സതേണ്‍ റീജിയന്‍ ചെയര്‍പേഴ്സണുമായ സുചിത്ര എല്ല  വ്യക്തമാക്കി. 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ആഗോളതലത്തില്‍ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായി […]

Update: 2022-07-21 01:09 GMT
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായും വ്യവസായ മേഖലകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, സതേണ്‍ റീജിയന്‍ (സിഐഐ-എസ്ആര്‍). തെലങ്കാനയില്‍ മാത്രം, 2027 ഓടെ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ സഹസ്ഥാപകയും ജോയിന്റ് മാനേജിംഗ് ഡയറക്ടറും സിഐഐ സതേണ്‍ റീജിയന്‍ ചെയര്‍പേഴ്സണുമായ സുചിത്ര എല്ല വ്യക്തമാക്കി.
25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ആഗോളതലത്തില്‍ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സിഐഐയുടെ ആദ്യ പദ്ധതി. കൂടാതെ തെക്കന്‍ മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് നിലവിലുള്ള വ്യവസായങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഉദ്ദേശിക്കുന്നതായി അവര്‍ വ്യക്തമാക്കി.
സുസ്ഥിരമായ സര്‍ക്കാരുകളുടെ പിന്തുണയോടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് ശക്തമായ നേതൃത്വം നല്‍കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങലിലൂടെ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക്കാന്‍ കഴിയുന്നത് കാര്യമായ മാറ്റം വരുത്തുമെന്നാണ് സഐഐ വ്യക്തമാക്കുന്നത്.
സിഐഐ സതേണ്‍ റീജിയന്‍ന്‌റെ പ്രധാന ആശയം 'ബിയോണ്ട് സൗത്ത് ഇന്ത്യ@75 ആണ്. നയവും നിയന്ത്രണ മികവും, പ്രധാന മത്സരക്ഷമത വര്‍ധിപ്പിക്കല്‍, ജീവിതവും ഉപജീവനവും സംരക്ഷിക്കല്‍, സാമൂഹിക ബന്ധം, സുസ്ഥിരത, അംഗത്വ ഇടപെടല്‍ എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സുചിത്ര പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിഐഐ സംസ്ഥാന ഗവണ്‍മെന്റ് കണ്‍സള്‍ട്ടേറ്റീവ് ഫോറം രൂപീകരിക്കുന്നത് ഈ വര്‍ഷത്തെ പ്രധാന മുന്‍ഗണനയാണെന്ന് അവര്‍ പറഞ്ഞു.
Tags:    

Similar News