ബ്രിട്ടനിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

ലണ്ടന്‍: ഉപഭോക്തൃ വില സൂചിക 10.1 ശതമാനമായി ഉയര്‍ന്നതോടെ ബ്രിട്ടന്റെ പണപ്പെരുപ്പ നിരക്ക് 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വാര്‍ഷിക പണപ്പെരുപ്പം ജൂണില്‍ 9.8 ശതമാനത്തില്‍ നിന്ന് 12.7 ശതമാനമായി ഉയര്‍ന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) അറിയിച്ചു. വൈദ്യുതി ബില്ലുകള്‍ ഉള്‍പ്പെടെ കുതിച്ചുയര്‍ന്ന് ജീവിതച്ചെലവ് വര്‍ധിച്ചുവരുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില രാജ്യത്ത് ഗണ്യമായി ഉയര്‍ന്നു. ബേക്കറി ഉത്പന്നങ്ങള്‍, പാൽ ഉത്പന്നങ്ങള്‍, മാംസം, പച്ചക്കറികള്‍ എന്നിവയുടെയും വളര്‍ത്തുമൃഗങ്ങളുടെ […]

Update: 2022-08-17 23:14 GMT
ലണ്ടന്‍: ഉപഭോക്തൃ വില സൂചിക 10.1 ശതമാനമായി ഉയര്‍ന്നതോടെ ബ്രിട്ടന്റെ പണപ്പെരുപ്പ നിരക്ക് 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വാര്‍ഷിക പണപ്പെരുപ്പം ജൂണില്‍ 9.8 ശതമാനത്തില്‍ നിന്ന് 12.7 ശതമാനമായി ഉയര്‍ന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) അറിയിച്ചു. വൈദ്യുതി ബില്ലുകള്‍ ഉള്‍പ്പെടെ കുതിച്ചുയര്‍ന്ന് ജീവിതച്ചെലവ് വര്‍ധിച്ചുവരുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വില രാജ്യത്ത് ഗണ്യമായി ഉയര്‍ന്നു. ബേക്കറി ഉത്പന്നങ്ങള്‍, പാൽ ഉത്പന്നങ്ങള്‍, മാംസം, പച്ചക്കറികള്‍ എന്നിവയുടെയും വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം, ടോയ്‌ലറ്റ് റോളുകള്‍, ടൂത്ത് ബ്രഷുകള്‍, ഡിയോറന്റുകള്‍ എന്നിവയുടെ വിലക്കയറ്റവും പണപ്പെരുപ്പം ഉയര്‍ത്തി. അവധി ദിവസങ്ങളുടെ പാക്കേജ് വില ഉയര്‍ന്നത് വിമാനനിരക്കുകള്‍ വര്‍ധിക്കാന്‍ കാരണമായി. അസംസ്‌കൃത വസ്തുക്കളുടെയും ഫാക്ടറികളില്‍ നിന്ന് പുറത്തുപോകുന്ന ചരക്കുകളുടെയും ലോഹങ്ങളുടെയും വില വര്‍ധിച്ചു.
പണപ്പെരുപ്പം ഉയരുന്നതിനാല്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാനായി കൂടുതല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന്‍മേല്‍ സമ്മര്‍ദ്ദം ശക്തമാകും. എന്നാല്‍ ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുതിയ നയപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് റിയല്‍ ടേം വേതന മാന്ദ്യം ഡാറ്റ പുറത്തു വന്നതിനെത്തുടര്‍ന്നാണ് പുതിയ പണപ്പെരുപ്പ വര്‍ധന സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിട്ടത്.
Tags:    

Similar News