ഇന്ത്യ 7.4 % വളര്‍ച്ച കൈവരിക്കും: ധനമന്ത്രി
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അടുത്ത വര്‍ഷവും ഇതേ വേഗതയില്‍ തന്നെ തുടരുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എന്നാല്‍ ബാഹ്യമായി ഒരുപാട് ആപത് സൂചനകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കയറ്റുമതി മേഖലയ്ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. എഫ് ഇ ബെസ്റ്റ് ബാങ്ക്‌സ് അവാര്‍ഡ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഐഎംഎഫും ലോകബാങ്കും പോലുള്ള ആഗോള ഏജന്‍സികള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തികള്‍ മനസ്സിലാക്കിയെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അതിവേഗം വളരുന്ന രാജ്യമാകും […]
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അടുത്ത വര്‍ഷവും ഇതേ വേഗതയില്‍ തന്നെ തുടരുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എന്നാല്‍ ബാഹ്യമായി ഒരുപാട് ആപത് സൂചനകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കയറ്റുമതി മേഖലയ്ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
എഫ് ഇ ബെസ്റ്റ് ബാങ്ക്‌സ് അവാര്‍ഡ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഐഎംഎഫും ലോകബാങ്കും പോലുള്ള ആഗോള ഏജന്‍സികള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തികള്‍ മനസ്സിലാക്കിയെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അതിവേഗം വളരുന്ന രാജ്യമാകും ഇന്ത്യയെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോര്‍പ്പറേറ്റ് നികുതി കുറച്ച നടപടി ഗുണകരമായി. ഈ നീക്കത്തിന് ശേഷം സ്വകാര്യ മേഖലയില്‍ ഉണര്‍വ്വ് പ്രകടമാണെന്നും നികുതി പിരിവ് കാര്യക്ഷമമാണെന്നും മന്ത്രി പറഞ്ഞു. സൗജന്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്ന് നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, അധികാരത്തില്‍ വന്ന ശേഷം അവ നല്‍കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി ബജറ്റുകളില്‍ വകയിരുത്തണം. ഇതിനായി മറ്റ് സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
