കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ രണ്ടാം പാദ അറ്റാദായം 54.02% ഉയര്‍ന്ന് 105.92 കോടിയായി

മുംബൈ: സെപ്തംബര്‍ പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയുടെ അറ്റാദായം 54.02 ശതമാനം വളര്‍ച്ചയോടെ 105.92 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ജ്വല്ലറിയുടെ അറ്റാദായം 68.77 കോടി രൂപയായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 20.22 ശതമാനം വര്‍ധിച്ച് 3,472.91 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,888.69 കോടി രൂപയായിരുന്നു. അതേസമയം മിഡില്‍ ഈസ്റ്റില്‍ രണ്ടാം പാദത്തിലെ കമ്പനിയുടെ

Update: 2022-11-10 06:49 GMT
മുംബൈ: സെപ്തംബര്‍ പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയുടെ അറ്റാദായം 54.02 ശതമാനം വളര്‍ച്ചയോടെ 105.92 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ജ്വല്ലറിയുടെ അറ്റാദായം 68.77 കോടി രൂപയായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 20.22 ശതമാനം വര്‍ധിച്ച് 3,472.91 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,888.69 കോടി രൂപയായിരുന്നു. അതേസമയം മിഡില്‍ ഈസ്റ്റില്‍ രണ്ടാം പാദത്തിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 601 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 360 കോടി രൂപയായിരുന്നു.
വിപണിയില്‍ അഞ്ച് പുതിയ ഷോറൂമുകള്‍ ആരംഭിച്ചുകൊണ്ട് സെപ്റ്റംബര്‍ പാദത്തില്‍ ബ്രാന്‍ഡിന്റെ റീട്ടെയില്‍ വിപുലീകരണം തുടര്‍ന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ ആദ്യത്തെ ഫിസിക്കല്‍ എക്സ്പീരിയന്‍സ് സെന്ററായ കാന്‍ഡറെയുടെ ലോഞ്ച് ഇതില്‍ ഉള്‍പ്പെടുന്നു. 2022 സെപ്റ്റംബര്‍ 30 വരെ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള സ്റ്റോര്‍ ശൃംഖല 163 ആയി ഉയര്‍ന്നു. ദീപാവലിയോട് അടുത്ത 31 ദിവസത്തെ ഉത്സവ കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 25 ശതമാനം വരുമാന വളര്‍ച്ചയാണ് തങ്ങള്‍ കണ്ടതെന്ന് കല്യാണ്‍ ജ്വല്ലഴ്സ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.
Tags:    

Similar News