യുപിഎ പേയ്‌മെന്റ്‌സില്‍ മാത്രമല്ല, എടിഎം പണം പിന്‍വലിക്കലിലും വര്‍ധന

  • മെട്രോ നഗരങ്ങളില്‍ ശരാശരി പണം പിന്‍വലിക്കലില്‍ 10.37 ശതമാനത്തിന്റെ വര്‍ധന
  • പൊതുമേഖലാ ബാങ്കുകളുടെ 49 ശതമാനം എടിഎമ്മുകളും മെട്രോപൊളിറ്റന്‍, അര്‍ബന്‍ മേഖലകളിലാണ്
  • 2017-സാമ്പത്തിക വര്‍ഷത്തിലെ കറന്‍സി ഇടപാട് 13.25 ലക്ഷം കോടി രൂപയായിരുന്നു

Update: 2024-04-29 09:36 GMT

ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയില്‍ 2016-ല്‍ യുപിഐ അവതരിപ്പിച്ചെങ്കിലും കറന്‍സി ഇടപാടുകളില്‍ (സിഐസി-കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ ) വന്‍ വര്‍ധനയാണ് ഉണ്ടായതെന്ന് സിഎംഎസ് കസംപ്ഷന്‍ റിപ്പോര്‍ട്ട് 2024 പറയുന്നു.

2017-സാമ്പത്തിക വര്‍ഷത്തിലെ കറന്‍സി ഇടപാട് 13.25 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2024 സാമ്പത്തിക വര്‍ഷമെത്തിയപ്പോള്‍ 35 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അതായത്, ഏഴ് വര്‍ഷത്തിനിടെ കറന്‍സി ഇടപാടില്‍ മൂന്ന് മടങ്ങ് വര്‍ധനയുണ്ടായി എന്നാണ്.

രാജ്യത്ത് യുപിഐ പേയ്‌മെന്റ്‌സില്‍ വര്‍ധന കൈവരിക്കുമ്പോഴും കറന്‍സി നോട്ടുകളോട് ഇപ്പോഴും പ്രിയമുണ്ടെന്നു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ പ്രതിമാസം 5.51 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നു സിഎംഎസ് കണ്‍സംപ്ഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

2023-24-സാമ്പത്തിക വര്‍ഷത്തില്‍ മെട്രോ നഗരങ്ങളില്‍ ശരാശരി പണം പിന്‍വലിക്കലില്‍ 10.37 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

സെമി അര്‍ബന്‍ റൂറല്‍ മേഖലയില്‍ 3.94 ശതമാനത്തിന്റെയും, സെമി മെട്രോകളില്‍ 3.73 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി.

പൊതുമേഖലാ ബാങ്കുകളുടെ 49 ശതമാനം എടിഎമ്മുകളും മെട്രോപൊളിറ്റന്‍, അര്‍ബന്‍ മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്. 51 ശതമാനം എടിഎമ്മുകള്‍ സെമി അര്‍ബന്‍ റൂറല്‍ മേഖലയിലും സ്ഥിതി ചെയ്യുന്നു.

സ്വകാര്യമേഖല ബാങ്കുകളുടെ 64 ശതമാനം എടിഎമ്മുകളും മെട്രോപൊളിറ്റിന്‍, അര്‍ബന്‍ മേഖലകളിലും 36 ശതമാനം എടിഎമ്മുകള്‍ സെമി അര്‍ബന്‍ റൂറല്‍ മേഖലകളിലുമാണ് സ്ഥിതി ചെയ്യുന്നത്.

2023-24 സാമ്പത്തിക വര്‍ഷം കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശരാശരി പിന്‍വലിക്കല്‍ നടന്നത്. 1.83 കോടി രൂപയാണ് പിന്‍വലിച്ചത്.

ഡല്‍ഹി (1.82 കോടി രൂപ), പശ്ചിമ ബംഗാള്‍ (1.62 കോടി രൂപ) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും, മൂന്നും സ്ഥാനങ്ങളിലുള്ളത്.

23 സംസ്ഥാനങ്ങളില്‍, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ 14 എണ്ണവും വാര്‍ഷിക ശരാശരി എടിഎം പിന്‍വലിക്കലില്‍ 6.45 ശതമാനം വളര്‍ച്ച കൈവരിച്ചു.

അതേസമയം 9 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ശരാശരി 4.14 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി.

Tags:    

Similar News