താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം കുറയുന്നു

  • ഈ വേനല്‍ക്കാലത്ത് ഏറ്റവും ഉയര്‍ന്ന ആവശ്യം 260 ജിഗാവാട്ടായിരിക്കുമെന്ന് ഊര്‍ജ്ജമന്ത്രാലയം
  • 2023 സെപ്റ്റംബറില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യം 243 ജിഗാവാട്ടായിരുന്നു
  • കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിനും നിര്‍ദ്ദേശം

Update: 2024-05-05 10:28 GMT

184 താപവൈദ്യുത നിലയങ്ങളില്‍ 68 ശതമാനം കല്‍ക്കരി സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളതെന്ന് അധികൃതര്‍. ഇതുകൊണ്ട് 211 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (സിഇഎ) മെയ് 3 ലെ പ്രതിദിന റിപ്പോര്‍ട്ട് അനുസരിച്ച്, സിഇഎ നിരീക്ഷിക്കുന്ന 184 പ്ലാന്റുകളില്‍ 47.78 ദശലക്ഷം ടണ്‍ കല്‍ക്കരി സ്റ്റോക്ക് ഉണ്ട്.

ഈ വേനല്‍ക്കാലത്ത് ഏറ്റവും ഉയര്‍ന്ന ആവശ്യം 260 ജിഗാവാട്ടായിരിക്കുമെന്ന ഊര്‍ജ്ജമന്ത്രാലയത്തിന്റെ പ്രവചനങ്ങള്‍ കണക്കിലെടുത്ത് ഇത് പ്രാധാന്യമര്‍ഹിക്കുന്നു. 2023 സെപ്റ്റംബറില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യം 243 ജിഗാവാട്ടായിരുന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയായിരുന്നു.

2023 ഏപ്രിലിലെ 215.88 ജിഗാവാട്ട് എന്നതില്‍ നിന്ന് 2024 ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്ന പവര്‍ ഡിമാന്‍ഡ് 224.18 ജിഗാവാട്ട് ആയി ഉയര്‍ന്നിരുന്നു. ഇത് 2023 മെയ് മാസത്തേില്‍ രേഖപ്പെടുത്തിയ 221.42 ജിഗാവാട്ടിനെക്കാള്‍ കൂടുതലാണ്. ഈ വര്‍ഷം മെയ് 1 ന് 219.37 ജിഗാവാട്ടും മെയ് 2 ന് 222.03 ജിഗാവാട്ടും ആയിരുന്നു ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യം.

വൈദ്യുതിയുടെ ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്ത്, ഡിമാന്‍ഡ്-സപ്ലൈ വിടവ് നികത്തുന്നതിന് രാജ്യത്ത് ഇറക്കുമതി ചെയ്ത കല്‍ക്കരി അധിഷ്ഠിത പ്ലാന്റുകള്‍ നിര്‍ബന്ധമായി പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി നടപടികള്‍ ഊര്‍ജ്ജ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിനും നിര്‍ദ്ദേശമുണ്ട്.

ഏപ്രിലില്‍ വൈദ്യുതി ആവശ്യം 224ജിഗാവാട്ടില്‍ കൂടുതല്‍ രേഖപ്പെടുത്താമായിരുന്നുവെങ്കിലും കാലാകാലങ്ങളില്‍ പെയ്ത മഴ എയര്‍ കണ്ടീഷണറുകള്‍, ഡെസേര്‍ട്ട് കൂളറുകള്‍ തുടങ്ങിയ കൂളിംഗ് ഉപകരണങ്ങളുടെ ആവശ്യകത കുറച്ചതായി വൈദ്യുതി മേഖലയിലെ വിദഗ്ധര്‍ പറയുന്നു. മേയ്, ജൂണ്‍ മാസങ്ങളില്‍ വൈദ്യുതി ആവശ്യം ഉയര്‍ന്ന നിലയിലേക്ക് പോകാമെന്നാണ് അവരുടെ അഭിപ്രായം.മണ്‍സൂണ്‍ കാലത്ത് ഉണങ്ങിയ ഇന്ധനത്തിന്റെ ഖനനത്തെ ബാധിക്കുമെന്നതിനാല്‍ താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ശേഖരം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.

Tags:    

Similar News