23 രൂപയ്ക്ക് ഏഴ് പൂരി, കറി, കുടിവെള്ളം; കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കി റെയില്‍വേ

  • 100 റെയില്‍വേ സ്റ്റേഷനുകളിലായി 150 കൗണ്ടറുകളാണ് ആരംഭിച്ചിരിക്കുന്നത്
  • കേരളത്തിലും സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്

Update: 2024-04-29 06:37 GMT

ജനറല്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ട്  കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കി റെയില്‍വേ.

രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളിലായി 150 കൗണ്ടറുകളാണ്  ഭക്ഷണ വിതരണത്തിനായി ആരംഭിച്ചിരിക്കുന്നത്.

ഏഴ് പൂരിയും മസാലക്കറിയും അടങ്ങിയ 'ജനതാഖാന' എന്ന പേരില്‍ അറിയപ്പെടുന്ന ഭക്ഷണത്തിന് 20 രൂപയും തൈര്, ലെമന്‍ റൈസ്, പുളി, ചോറ് എന്നിവയ്ക്കും 20 രൂപയാണ് ഈടാക്കുക.

വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണത്തിന് 50 രൂപയാണ് നിരക്ക്.

സീല്‍ ചെയ്ത ഒരു ഗ്ലാസ് കുടിവെള്ളത്തിന് മൂന്ന് രൂപയാണ് ഈടാക്കുന്നത്.

പ്ലാറ്റ്ഫോമുകളില്‍ ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ക്ക് സമീപമായാണ് സ്റ്റാളുകള്‍ ആരംഭിച്ചിരിക്കുന്നത്.

കേരളത്തിലും സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഡിവിഷനിലെ 11 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിലെ 9 സ്റ്റേഷനുകളിലും ജനതാഖാന കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.


Tags:    

Similar News