വിവിധ മേഖലകളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ; നിത അംബാനിക്ക് ആദരം
രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ചവർക്ക് ആദരവുമായി റിലയന്‍സ് ഫൗണ്ടേഷന്‍ സാരഥി നിത അംബാനി
കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്‌സണ്‍ നിത അംബാനിക്ക് പുരസ്കാരം. ദിവ്യജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്ലോബല്‍ പീസ് ഓണറാണ് നൽകിയത്. വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം, കല, സാംസ്‌കാരികം തുടങ്ങിയ വിവിധ മേഖലകളില്‍ രാജ്യത്ത് വ്യത്യസ്തമായ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തതിനൊപ്പം വിജയകരമായി നേതൃത്വം നൽകുന്നതും കണക്കിലെടുത്താണ് അംഗീകാരം നൽകുന്നത്. എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. 26/11 ഭീകരാക്രമണ സ്മരണയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരസ്‌കാരം സമര്‍പ്പിച്ചത്.
ദിവ്യജ് ഫൗണ്ടേഷൻ അമൃത ദേവേന്ദ്ര ഫഡ്‌നാവിസ് സ്ഥാപിച്ച ഒരു ഇന്ത്യൻ എൻജിഒ ആണ്. വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ വിവിധ സംരംഭങ്ങളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരും പിന്നോക്കം നിൽക്കുന്നവരുമായ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനായാണ് ഈ സംഘടന സ്ഥാപിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായുള്ള ഈ സംഘടന 8 വർഷത്തിലേറെയായി രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
