മ്യാന്‍മാറിലെ തുറമുഖ വില്‍പ്പന $30 മില്യണിന് പൂര്‍ത്തിയാക്കിയെന്ന് അദാനി പോര്‍ട്‍സ്

  • 2022 മേയിലാണ് എസ്‍പിഎ ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ചത്
  • ഏപ്രിലിൽ കൈകാര്യം ചെയ്ത മൊത്തം ചരക്ക് 32.3 എംഎംടി
  • സൗകര്യങ്ങള്‍ക്കുള്ള നിക്ഷേപം പ്രകടനത്തിന് ഊര്‍ജ്ജമായി

Update: 2023-05-04 09:31 GMT

മ്യാൻമർ തുറമുഖ വിൽപ്പന മൊത്തം $30 മില്യണിന്‍റെ ഇടപാടിലൂടെ പൂര്‍ത്തിയാക്കിയെന്ന് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇസെഡ്) അറിയിച്ചു. 2022 മേയിലാണ് പോര്‍ട്‍സ് ആന്‍ഡ് ലോജിസ്റ്റിക്സ് കമ്പനിയായ അദാനി പോര്‍ട്‍സ് മ്യാൻമർ തുറമുഖം വിൽക്കുന്നതിനുള്ള ഷെയർ പർച്ചേസ് എഗ്രിമെന്റിൽ (എസ്‍പിഎ) ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ചത്.

പ്രോജക്‌റ്റ് പൂർത്തീകരിക്കുന്നതും വാങ്ങുന്നയാൾക്ക് ബിസിനസ്സ് സുഗമമായി നടത്തുന്നതിന് ആവശ്യമായ ചില അനുമതികള്‍ ലഭ്യമാക്കുന്നതും ഉള്‍പ്പടെയുള്ള ചില മുന്‍ വ്യവസ്ഥകള്‍ എസ്‌പി‌എയ്‌ക്ക് ഉണ്ടായിരുന്നുവെന്നും കമ്പനി നടത്തിയ റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കുന്നു. അനുമതി പ്രക്രിയയിലെ തുടർച്ചയായ കാലതാമസവും ചില മുന്‍വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികളും കണക്കിലെടുത്ത്, തത്‍സ്ഥിതിയില്‍ സ്വതന്ത്ര മൂല്യനിർണ്ണയം നടത്തിയാണ് $30 മില്യണിന്‍റെ ഇടപാടിലേക്ക് എത്തിയത്.

വിൽപ്പനക്കാരൻ അനിവാര്യമായ എല്ലാ നിബന്ധനകളും പൂർത്തിയാക്കിയാൽ, വാങ്ങുന്നയാൾ 3 പ്രവൃത്തി ദിവസത്തിനുള്ളിൽ വിൽപ്പനക്കാരന് തുക നൽകും, അതിനുശേഷം ഓഹരികള്‍ കൈമാറും. 2021 ഒക്ടോബറിൽ റിസ്ക് കമ്മിറ്റി നൽകിയ ശുപാർശകളെ അടിസ്ഥാനമാക്കി എപിഎസ്ഇസെഡ് ബോർഡ് നൽകിയ മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായാണ് ഈ വില്‍പ്പനടയെന്ന് കമ്പനിയുടെ സിഇഒയും മുഴുവൻ സമയ ഡയറക്ടറുമായ കരൺ അദാനി പറഞ്ഞു.

ഏപ്രിലിൽ കൈകാര്യം ചെയ്ത മൊത്തം ചരക്കിന്‍റെ അളവ് 32.3 എംഎംടി ആണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്, ഇത് 12.8 ശതമാനം വാർഷിക വളർച്ചയെ സൂചിപ്പിക്കുന്നു, ഡ്രൈ കാർഗോ വോളിയം 9 ശതമാനവും കണ്ടെയ്‌നർ വോളിയം 13.6 ശതമാനവും വർദ്ധിച്ചു. കമ്പനിയുടെ നാല് തുറമുഖങ്ങളും കൈകാര്യം ചെയ്ത ചരക്കുകളുടെ അളവില്‍ മുന്‍മാസത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനയുണ്ടായി.

തുറമുഖങ്ങളിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള നിക്ഷേപം മെച്ചപ്പെട്ട പ്രവർത്തന പ്രകടനത്തിന് ഉത്തേജനം നൽകുന്ന ഒന്നാണെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. ദഹേജ് പോർട്ട് ഓവർഹെഡ് ഇലക്ട്രിക് ലൈനുകളുടെ വിപുലീകരണം പൂർത്തിയാക്കി, അതുവഴി ഇന്ത്യൻ റെയിൽവേയുടെ ഇലക്ട്രിക് ലോക്കോമോട്ടീവുകൾ ഉപയോഗിച്ച് റേക്കുകൾ കൈകാര്യം ചെയ്യുന്നത് സാധ്യമായെന്നും കമ്പനി അറിയിച്ചു. 

Tags:    

Similar News