ഇന്‍ഡസ് ടവേര്‍സിന്‍റെ അറ്റാദായത്തില്‍ 23% ഇടിവ്

  • പ്രധാന ഉപഭോക്താവില്‍ നിന്നുള്ള കളക്ഷനില്‍ വെല്ലുവിളി
  • 2022-23 വര്‍ഷത്തെ മൊത്തം അറ്റാദായത്തില്‍ 68% ഇടിഞ്ഞു
  • മാർച്ച് പാദത്തിലെ വരുമാനം 6,753 കോടി രൂപ

Update: 2023-04-27 03:57 GMT

ടെലികോം ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഇൻഡസ് ടവേഴ്‌സ് 2023 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 23% ഇടിവ് രേഖപ്പെടുത്തി. 1,399 കോടി രൂപയുടെ അറ്റാദായമാണ് ജനുവരി-മാ‍‍‍ര്ച്ച് കാലയളവില്‍ രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 1,829 കോടി രൂപയായിരുന്നു അറ്റാദായം.

2022-23 വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ അറ്റാദായം 68 ശതമാനം ഇടിഞ്ഞു, " ഒരു പ്രധാന ഉപഭോക്താവിൽ നിന്നുള്ള കളക്ഷനില്‍ നേരിടുന്ന വെല്ലുവിളികളെയാണ് സാമ്പത്തിക പ്രകടനം പ്രതിഫലിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇൻഡസ് ടവേഴ്‌സിന്റെമാർച്ച് പാദത്തിലെ വരുമാനം 6,753 കോടി രൂപയാണ്.

പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്‌ക്ക് മുമ്പുള്ള ഏകീകൃത വരുമാനം അഥവാ ഇബി‌ഐ‌ടി‌ടി‌എ 3,447 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 15% ഇടിവാണിത്. 2021-22 നാലാംപാദത്തിലെ ഫലങ്ങളില്‍, മുൻകാല സെറ്റിൽമെന്റുകളിൽ നിന്നുള്ള വരുമാനം ഉള്‍പ്പെടുത്തിയതിന്‍റെ ഫലമായി 547 കോടി രൂപയുടെ പോസിറ്റിവ് ഇംപാക്റ്റ് ഉണ്ടായിരുന്നു എന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

2023 സാമ്പത്തിക വർഷത്തിൽ, ഏകീകൃത അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 68% കുറഞ്ഞ് 2,040 കോടി രൂപയായി. ഏകീകൃത വരുമാനം 2 ശതമാനം ഉയർന്ന് 28,382 കോടി രൂപയായി. കഴിഞ്ഞ പാദത്തിൽ മികച്ച പ്രവർത്തന പ്രകടനവും കളക്ഷനിലെ പുരോഗതിയും കൊണ്ട് കമ്പനി നല്ല നിലയിലാണ് 2022-23 അവസാനിപ്പിച്ചതെന്ന് ഇൻഡസ് ടവേഴ്‌സിന്റെ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ പ്രചുർ സാഹ് പറഞ്ഞു

Tags:    

Similar News