വില നിയന്ത്രണം; ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വണ്ടികള്‍ നാളെ മുതല്‍

  • ഇടനിലക്കാരില്ലാതെ നേരിട്ട് കര്‍ഷകരില്‍ നിന്നും ഉപഭോക്താക്കളിലേയ്ക്ക്

Update: 2023-07-03 06:30 GMT

പച്ചക്കറി വില വര്‍ധന തടയാന്‍ നടപടിയുമായി ഹോര്‍ട്ടികോര്‍പ്പ്. 23 പച്ചക്കറി വണ്ടികള്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ജൈവ പച്ചക്കറിയടക്കം വിലക്കുറവില്‍ വീട്ടുപടിക്കലെത്തുമെന്നാണ് ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചിരിക്കുന്നത്. പരിപാടി ഇന്ന് വൈകിട്ട് നാലിന്് മന്ത്രി പി. പ്രസാദ് തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. പൊതുവിപണിയേക്കാള്‍ ഏകദേശം മുപ്പത് രൂപ വരെ വിലക്കുറവിലാകും വില്‍പ്പനയെന്ന് ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ അറിയിച്ചു.

തക്കളിക്ക് ഉള്‍പ്പെടെ വില നൂറ് രൂപ കടന്നതോടെയാണ് ഈ നീക്കം. എല്ലാ ജില്ലകളിലും പച്ചക്കറി വണ്ടികള്‍ സഞ്ചരിക്കും. 200 രൂപ വില വരുന്ന കിറ്റുകളായാണ് വില്‍പ്പന. പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ പച്ചക്കറികള്‍ ലഭിക്കും. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ എത്തുന്നതിനാലാണ് വില കുറയുന്നത്. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടും.

സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പരമാവധി ഉത്പന്നങ്ങള്‍ സംഭരിക്കും. മറ്റുള്ളവ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചും വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് നല്‍കാനുള്ള നാല് മാസത്തെ കുടിശ്ശിക ഓണത്തിന് മുമ്പ് തീര്‍പ്പാക്കുമെന്നും ഹോര്‍ട്ടികോര്‍പ്പ് പറയുന്നു .


Tags:    

Similar News