660 മില്ലിലിറ്ററിന്റെ മിനറല്‍ വാട്ടര്‍ ബോട്ടിലിന് 350 രൂപ; ഈടാക്കിയത് ഹൈദരാബാദില്‍

  • വില കണ്ട് ഞെട്ടിയ സ്ത്രീ ഒഴിഞ്ഞ കുപ്പി വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു
  • ഒരു സുഹൃത്തിനൊപ്പം ഉച്ചയ്ക്കു ഭക്ഷണം കഴിക്കാനാണ് റെസ്റ്റോറന്റില്‍ സ്ത്രീ പ്രവേശിച്ചത്
  • ട്വീറ്റിന് ഇതിനോടകം 2.4k ലൈക്കും, 172k വ്യൂസും ലഭിച്ചു

Update: 2023-07-12 10:19 GMT

660 മില്ലി ലിറ്ററിന്റെ മിനറല്‍ വാട്ടര്‍ അടങ്ങിയ ബോട്ടിലിന് ഒരു സ്ത്രീയില്‍നിന്നും ഹൈദരാബാദിലെ ഒരു റെസ്‌റ്റോറന്റ് ഈടാക്കിയത് 350 രൂപ. വില കണ്ട് ഞെട്ടിയ സ്ത്രീ ഒഴിഞ്ഞ കുപ്പി വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കുപ്പി പുനരുപയോഗിക്കുക എന്ന ഉദ്ദേശത്തോടെയാണു റെസ്റ്റോറന്റില്‍ നിന്നും വീട്ടിലേക്ക് കുപ്പിയുമായി തിരിച്ചത്. അതോടൊപ്പം കുപ്പിയുടെ ചിത്രം സഹിതം തനിക്ക് ഉണ്ടായ അനുഭവം ട്വിറ്ററില്‍ പങ്കുവയ്ക്കാനും സ്ത്രീ തീരുമാനിച്ചു. ട്വീറ്റിന് ഇതിനോടകം 7 ലക്ഷം വ്യൂസ് ലഭിച്ചു കഴിഞ്ഞു.

സാധാരണയായി ഒരു ലിറ്റര്‍ മിനറല്‍ വാട്ടറിന്റെ ബോട്ടിലിന് ഈടാക്കുന്നത് 20 രൂപയാണ്. എന്നാല്‍ ഇവിടെ 660 മില്ലിലിറ്ററിന്റെ വെള്ളക്കുപ്പിക്കാണ് 350 രൂപ ഈടാക്കിയത്.

ഇത് ഇന്റര്‍നെറ്റില്‍ പലരെയും ഞെട്ടിച്ചു. ജുലൈ പത്തിന് റിതിക ബോറ എന്ന സ്ത്രീയാണ് തനിക്ക് മിനറല്‍ വാട്ടറിന് 350 രൂപ നല്‍കേണ്ടി വന്നു എന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന് ഇതിനോടകം 2.4k ലൈക്കും, 172k വ്യൂസും ലഭിച്ചു.

ഒരു സുഹൃത്തിനൊപ്പം ഉച്ചയ്ക്കു ഭക്ഷണം കഴിക്കാനാണ് റെസ്റ്റോറന്റില്‍ പ്രവേശിച്ചത്. ഭക്ഷണത്തോടൊപ്പം സെര്‍വ് ചെയ്ത ചില്ലിന്റെ കുപ്പി വെള്ളത്തിനാണ് വന്‍തുക ഈടാക്കിയത്.

ലോകത്തിലെ ഏറ്റവും വിലയേറിയ വാട്ടര്‍ ബോട്ടില്‍ അക്വാ ഡി ക്രിസ്റ്റല്ലോ ആണ്. 50 ലക്ഷം രൂപയാണ് ഇതിന്റെ വില.

Tags:    

Similar News