കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയര്‍ നാളെ മുതല്‍ മൂന്ന് ദിവസം
- പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും
ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയര്‍ നാളെ മുതല്‍ മൂന്ന് ദിവസം 8, 9,10 അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍.
നാളെ രാവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍, എംപി, റോജി ജോണ്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. 300 ഓളം സ്റ്റാളുകളില്‍ ഏറ്റവും പുതിയ ഫാഷനുകളിലുള്ള ആഭരണങ്ങള്‍ അണിനിരത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
4800 ഓളം സ്വര്‍ണ്ണ വ്യാപാരികള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓണത്തിന് തൊട്ടുമുമ്പുള്ള പ്രദര്‍ശനമായതിനാല്‍ കേരളത്തിലെ സ്വര്‍ണാഭരണ ശാലകള്‍ക്ക് ഓണം പര്‍ച്ചേസ് ചെയ്യുന്നതിന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാതെ ഈ പ്രദര്‍ശനത്തില്‍ നിന്ന് തന്നെ അവര്‍ക്ക് ആഭരണങ്ങള്‍ സെലക്ട് ചെയ്യാന്‍ കഴിയും. സ്വര്‍ണ്ണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി, അലൈഡ് പ്രൊഡക്ട്‌സ് എന്നിവയുടെ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശനം പൂര്‍ണ്ണമായും ബിസിനസ് ടു ബിസിനസ് ആണ്. രണ്ടാമത്തെ എഡിഷനാണ് നാളെ നടക്കാനിരിക്കുന്നത്.
കേരളത്തില്‍ നിന്നും 50 ഓളം നിര്‍മ്മാതാക്കള്‍ ജ്വല്ലറി ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കേരള ആഭരണങ്ങളുടെ ബ്രാന്‍ഡ് ജുവലറി ഷോയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്കുശേഷം സ്വര്‍ണ വ്യാപാര മേഖലയില്‍ യുവ സംരംഭകര്‍ എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഒമ്പതാം തിയതി ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ നടക്കും. സംസ്ഥാന ദേശീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് 7ന് അവാര്‍ഡ് ദാന ചടങ്ങ് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രദര്‍ശനം 10ന് വൈകിട്ട് സമാപിക്കും.
