അദാനി കമ്പനികളിൽ എൽ ഐ സി യുടെ നിക്ഷേപം 36478 കോടി
അദാനിയിലെ നിക്ഷേപം കോർപറേഷന്റെ ആകെ നിക്ഷേപത്തിന്റെ ഒരു ശതമാനത്തിൽ കുറവ് മാത്രം
അദാനിയുടെ കമ്പനികളുടെ ഓഹരികളിലും. കടപ്പത്രങ്ങളിലും 36474 .78 കോടി നിക്ഷേപം മാത്രമേ ഉള്ളുവെന്ന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ.ഇത് കോർപറേഷന്റെ ആകെ നിക്ഷേപത്തിന്റെ ഒരു ശതമാനത്തിൽ കുറവാണെന്നു എൽ ഐ സി പറയുന്നു.
അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബുര്ഗിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അദാനി കമ്പനികളുടെ ഓഹരികൾ വിപണിയിൽ തകർച്ച നേരിടുന്ന പശ്ചാത്തലത്തിലാണ് എൽ ഐ സി ഈ പ്രസ്താവനയുമായി രംഗത്ത് വന്നത്.
വർഷങ്ങൾക്കു മുമ്പ് 30127 കോടിക്കാണ് അദാനി കമ്പനികളുടെ ഓഹരികളും , കടപ്പത്രങ്ങളും വാങ്ങിയത്, ജനുവരി 27 നു അവയുടെ വിപണി മൂല്യം 56142 കോടി രൂപയാണെന്നു എൽ ഐ സി ഒരു പ്രസ്താവനയിൽ പറഞ്ഞു.