മാലിന്യ മുക്തം നവകേരളത്തിനൊപ്പം എന്‍എസ്എസ്
- 200 എന്‍എസ്എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍മറൈന്‍ ഡ്രൈവ് പരിസരം വൃത്തിയാക്കി.
മാലിന്യ മുക്തം നവകേരളം ക്യാംപയിനില്‍ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) പങ്കാളികളാകുന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനം മറൈന്‍ഡ്രൈവില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.
അസംസ്‌കൃത മാലിന്യങ്ങള്‍ തരംതിരിച്ച് ഹരിത കര്‍മ്മ സേനയെ ഏല്‍പിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കുകയുമാണ് എന്‍എസ്എസ് പങ്കാളിത്തത്തോടെ ലക്ഷ്യമിടുന്നത്. 200 എന്‍എസ്എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍മറൈന്‍ ഡ്രൈവ് പരിസരം വൃത്തിയാക്കി. കൂടാതെ മാലിന്യ ശേഖരണവും സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകളും നടന്നു.
ടി ജെ വിനോദ് എംഎല്‍എ, മേയര്‍ അഡ്വ. എം അനില്‍കുമാര്‍, കൗണ്‍സിലര്‍ മനു ജേക്കബ്,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി എം ഷെഫീക്ക്,എന്‍ എസ് എസ് സ്റ്റേറ്റ് ഓഫീസര്‍ സോ. ആര്‍ എന്‍ അന്‍സര്‍, എം ജി യൂണിവേഴ്‌സിറ്റി എന്‍എസ്എസ് കോ ഓഡിനേറ്റര്‍ ഡോ എന്‍ ശിവദാസ്, നവകേരളം ജില്ലാ കോ ഓഡിനേറ്റര്‍ എസ് രഞ്ജിനി, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ കെ മനോജ്, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ആര്‍ എസ് അമീര്‍ഷ, ശുചിത്വ മിഷന്‍ പ്രോഗ്രാം കോ ഓഡിനേറ്റര്‍ ധന്യ, യൂത്ത് കോ ഓഡിനേറ്റര്‍ ആര്‍ എച്ച് സുഹാന തുടങ്ങിയവര്‍ പങ്കെടുത്തു.
