റിലയന്‍സ് പവറിന് 322 കോടി രൂപ അറ്റാദായം
- പുനിത് നരേന്ദ്ര ഗാർഗിനെ അഡീഷണൽ ഡയറക്ടര്‍
- മുന്‍വര്‍ഷം നാലാം പാദത്തിലും മുന്‍ പാദത്തിലും രേഖപ്പെടുത്തിയത് അറ്റനഷ്ടം
2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ റിലയൻസ് പവർ 321.79 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2022 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ കമ്പനി 657.89 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത് എന്നും ബിഎസ്ഇയില്‍ കമ്പനി നടത്തിയ ഫയലിംഗ് വ്യക്തമാക്കുന്നു.
ഡിസംബര്‍ പാദത്തില്‍ 291.54 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്.
മാർച്ച് പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 1,856.32 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 878.40 കോടി രൂപയായിരുന്നു മൊത്ത വരുമാനമായി രേഖപ്പെടുത്തിയിരുന്നത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 1936.29 കോടി രൂപയായിരുന്നു മൊത്ത വരുമാനം.
2023 മാർച്ച് 31 ന് അവസാനിച്ച കാലയളവിലേക്ക് കമ്പനി 0.873 രൂപ പ്രതിഓഹരി വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022 മാർച്ച് 31 ന് അവസാനിച്ച കാലയളവില്‍ ഇത് 2.036 രൂപയുടെ പ്രതി ഓഹരി നഷ്ടമായിരുന്നു. . -0.857 രൂപയുടെ പ്രതിഓഹരി നഷ്ടമാണ് ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്.
കമ്പനിയുടെ ബോർഡ് പുനിത് നരേന്ദ്ര ഗാർഗിനെ അഡീഷണൽ ഡയറക്ടറായി (നോൺ എക്സിക്യൂട്ടീവ്, നോൺ-ഇന്ഡിപെൻഡന്റ്) നിയമിച്ചുവെന്നും ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്
കൂടാതെ, രമൺദീപ് കൗറിനെ കമ്പനി സെക്രട്ടറി കം കംപ്ലയൻസ് ഓഫീസറായും അശോക് കുമാർ പാലിനെ മാനേജരായും നിയമിച്ചിട്ടുണ്ട്.
