ടേക്ക് എ ബ്രേക്ക് ഇനി കുടുംബശ്രീയുടെ കൈകളില്‍
- തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും ടേക്ക് എ ബ്രേക്കിന്റെ ചുമതല
സംസ്ഥാനത്തെ ശുചിമുറികള്‍ ഉന്നത നിലവാരത്തില്‍ പരിപാലിക്കുന്നതിനായി നടപ്പിലാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇനി കുടുംബശ്രീക്ക്. രാവിലെ ആറ് മണിമുതല്‍ രാത്രി 11 മണി വരെ രണ്ട് ഷിഫ്റ്റുകളിലായിട്ടായിരുക്കും പ്രവര്‍ത്തന സമയം. ഇതിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനവും യൂണിഫോമും നല്‍കാനും തീരുമാനമായതനായി എം ബി രാജേഷ് വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മാത്രമല്ല അയ്യങ്കാളി തൊഴിലുറപ്പ് വഴിയായിരിക്കും നഗരങ്ങളിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി.
ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ ചുമതല. വൈദ്യുതിയും വെള്ളവും തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. എല്ലാ കേന്ദ്രങ്ങളോടും ചേര്‍ന്ന് ചെറിയ ഭക്ഷണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.
1722 ടേക് എ ബ്രേക്ക് കേന്ദ്രങ്ങളുടെ നിര്‍മ്മാണമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ 1016 കേന്ദ്രങ്ങളുടെ കെട്ടിടം പണി പൂര്‍ത്തിയായിട്ടുണ്ട്. 841 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നവയും 175 എണ്ണം പ്രവര്‍ത്തിക്കാത്തതുമാണ്. 388 കേന്ദ്രങ്ങളുടെ നിര്‍മ്മാണം പുരോഗണിക്കുന്നുണ്ട്. ഇവ ഒക്ടോബര്‍ രണ്ടിന് പൊതുജനത്തിന് തുറന്ന് കൊടുക്കും. കൂടാതെ പണി തുടങ്ങാത്ത 318 കേന്ദ്രങ്ങള്‍ ജനുവരി ഒന്നിനകം പൂര്‍ത്തിയാക്കും.
പുതിയതായി നിര്‍മിക്കുന്ന എല്ലാ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളും ഭിന്നശേഷി, ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദമായിരിക്കും. പൊതു ജനങ്ങള്‍ക്ക് പരാതിയും അഭിപ്രായവും രേഖപ്പെടുത്താന്‍ ക്യു ആര്‍കോഡും ജിയോ ടാഗിംങ്ങും ഉണ്ടായിരിക്കും.Take a break is now in the hands of Kudumbashree
