49ാം ജിഎസ്ടി കൗണ്‍സില്‍ യോഗം ഡെല്‍ഹിയില്‍ നടന്നു

  • നികുതിദായകരുടെ ജിഎസിടി ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതുമായ് ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു

Update: 2023-02-20 09:30 GMT

തിരുവനന്തപുരം: സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കും വിധം ജിഎസ്ടി ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേരളത്തിന്റെ ധനകാര്യ മന്ത്രി ശ്രീ കെ എന്‍ ബാലഗോപാല്‍. ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും വിധമായിരിക്കണം ട്രൈബ്യൂണല്‍ രൂപീകരിക്കേണ്ടതെന്ന ആവശ്യവും മന്ത്രി മുന്നോട്ട് വെച്ചു.

നികുതിദായകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ടാം അപ്പീല്‍ സംവിധാനമായ ജിഎസ്ടി ട്രൈബ്യൂണല്‍ എത്രയും വേഗം ആരംഭിക്കണം എന്നും സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

ഓരോ സംസ്ഥാനത്തെയും ട്രൈബ്യൂണല്‍ ബെഞ്ചുകളുടെ എണ്ണം, ബെഞ്ചിലെ ടെക്‌നിക്കല്‍ അംഗങ്ങളുടെ നിയമനം എന്നിവ സംബന്ധിച്ച അധികാരം അതത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും ഉചിതമെന്നും കേരളം നിലപാടെടുത്തിട്ടുണ്ട്.

ഉദാഹരണമായി അഞ്ച് കോടിയില്‍ താഴെ ജനസംഖ്യ ഉള്ള സംസ്ഥാനങ്ങളില്‍ ട്രൈബ്യൂണല്‍ രണ്ടു ബെഞ്ചില്‍ അധികമാകരുത് എന്ന പ്രമേയം വന്നപ്പോള്‍ കേരളത്തിന്റെ സവിശേഷ ഭൂമിശാസ്ത്രപ്രകാരം കുറഞ്ഞത് മൂന്നു ബെഞ്ചെങ്കിലും അര്‍ഹിക്കുന്നുണ്ടെന്നും അതിനാല്‍ ഇത്തരം കാര്യങ്ങളെല്ലാം തന്നെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കേണ്ടതാണെന്നും ശക്തമായി വാദിച്ചിട്ടുണ്ട്. ഈ അധികാരങ്ങള്‍ ഭാവിയില്‍ കേവലം റൂള്‍ മാറ്റങ്ങളിലൂടെ നഷ്ടമാകാതിരിക്കാന്‍ നിയമത്തില്‍ തന്നെ ഇതുള്‍പ്പെടുത്തണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

നികുതി റിട്ടേണുകളുടെ തോൂാ ഫീസ് ഈടാക്കുന്നതിലും, റിട്ടേണ്‍ ഫയല്‍ ചെയ്യാതെ അസസ്സ്മെന്റിന് വിധേയരാകുന്ന നികുതിദായകര്‍ക്ക് റിട്ടേണ്‍ തന്നെ ഫയല്‍ ചെയ്യാന്‍ അവസരം ഒരുക്കുന്ന വിധത്തിലും കൗണ്‍സില്‍ തീരുമാനം എടുത്തിട്ടുണ്ട്.

കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത അജണ്ടയിലുപരിയായി, ജിഎസ്ടി നഷ്ടപരിഹാരം ഇനിയുള്ള വര്‍ഷങ്ങളിലും തുടരണമെന്നും, കേന്ദ്ര-സംസ്ഥാന ജിഎസ്ടി അനുപാതം സംസ്ഥാനങ്ങള്‍ക്ക് നേട്ടമാവുന്ന വിധത്തില്‍ ഉയര്‍ത്തണമെന്നും, കേരളം നേതൃത്വം നല്‍കിയ സ്വര്‍ണ മേഖലയിലെ ഇ വേ ബില്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെ എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Tags:    

Similar News