ടൂറിസം കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിക്ഷേപം ഉറപ്പാക്കും; മന്ത്രി മുഹമ്മദ് റിയാസ്

  • വെര്‍ച്വല്‍ കെടിഎമ്മിന് തിരിതെളിഞ്ഞു

Update: 2023-05-11 07:30 GMT

ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം, ശേഷി വര്‍ധിപ്പിക്കല്‍, വിപണനം എന്നിവയില്‍ സര്‍ക്കാര്‍ നിക്ഷേപ ഉറപ്പാക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം) നടത്തുന്ന നടത്തുന്ന രണ്ടാമത് വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പരിപാടി ഉദ്ഘാടനം ചെയ്യും.

'കേരളത്തിലേയക്കെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവം ലഭിക്കാന്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം. രാജ്യാന്തര വേദികളില്‍ പ്രചാരണവും വിപണനവും നടത്തുന്നതിന് എല്ലാ സഹായവും ചെയ്യും. ടൂറിസം അഭിവൃദ്ധി വ്യവസായങ്ങള്‍ക്കു മാത്രമല്ല, പ്രദേശവാസികള്‍ക്കു കൂടി ലഭിക്കുമെന്ന് ഉറപ്പു വരുത്തും. ഉത്തരവാദിത്ത ടൂറിസം കൂടുതല്‍ വിപുലമാക്കണം.' മന്ത്രി പറഞ്ഞു. ഒപ്പം ഉത്തരവാദിത്വ ടൂറിസം കൂടുതല്‍ ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോംസ്റ്റേകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെയുള്ള പങ്കാളികള്‍ക്കു തുല്യമായ അവസരം ഉറപ്പാക്കുകയാണ് വെര്‍ച്വല്‍ കെടിഎം ചെയ്യുന്നതെന്നും, മികച്ച സ്വകാര്യ നിക്ഷേപം ടൂറിസം മേഖലയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങളെയും സര്‍ക്കാര്‍ പിന്തുണയ്ക്കും. സംസ്ഥാനത്ത് ഈ വര്‍ഷം പ്രഖ്യാപിച്ച പുതിയ വ്യവസായ നയത്തിലെ മുന്‍ഗണനാ മേഖലകളില്‍ ടൂറിസത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയര്‍-സെല്ലര്‍ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) രണ്ടാം വെര്‍ച്വല്‍ പതിപ്പ് നാളെ അവസാനിക്കും.

ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ഡയറക്ടര്‍ പിബി നൂഹ്, കെടിഎം പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. 120 വിദേശ ബയര്‍മാരും 395 ആഭ്യന്തര ബയര്‍മാരുമാണ് വെര്‍ച്വല്‍ കെടിഎമ്മില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ സംസ്ഥാനത്തു നിന്നുള്ള 245 ടൂറിസം സംരംഭകരുമായി വെര്‍ച്വല്‍ കൂടിക്കാഴ്ചകള്‍ നടത്തും.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കു കെടിഎമ്മിന്റെ കഴിഞ്ഞ പതിപ്പ് കൊച്ചിയിലാണ് നടത്. വിവിധ ലോകരാജ്യങ്ങളില്‍ നിുള്ള പ്രതിനിധികളുടെയും പങ്കാളികളുടെയും വന്‍ പങ്കാളിത്തമുണ്ടായിരു ഈ പതിപ്പിന്. കോവിഡിനു ശേഷം കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയെ കാണിക്കുതായിരുു ഇത്. 2021 മാര്‍ച്ചില്‍ നട കെടിഎമ്മിന്റെ ആദ്യ വെര്‍ച്ച്വല്‍ പതിപ്പില്‍ 44,500 ബിസിനസ് മീറ്റിംഗുകളും ഓലൈന്‍ ചര്‍ച്ചകളും നടു. കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ യാത്രാ വ്യവസായത്തെ പ്രാപ്തമാക്കുതായിരുു ഈ മീറ്റ്.

Tags:    

Similar News