മുറി മുഴുവന്‍ പൂത്തപണം; മലയാളി ഞെട്ടിയ പുതിയ കൈക്കൂലി കഥ

  • സുരേഷ് കുമാര്‍ 17 വര്‍ഷത്തോളമായി പാലക്കാട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ജോലി ചെയ്ത് വരികയാണ്

Update: 2023-05-24 10:30 GMT

അഴിമതിയുടെ പുതിയൊരു വാര്‍ത്തക്കാണ് ഇപ്പോല്‍ ചര്‍ച്ചയായിരിക്കുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റായ് വി സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം പിടിയിലായി. ഇയാളുടെ ഒറ്റമുറി വീട്ടില്‍ നിന്നും പണമായി മാത്രം കണ്ടെടുത്തത് 35 ലക്ഷം രൂപയോളമാണ്. 17 കിലോ സ്വര്‍ണ നാണയങ്ങള്‍, 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം, അക്കൗണ്ടില്‍ 25 ലക്ഷം രൂപ തുടങ്ങി ഏതാണ്ട് 1.05 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് പുറത്ത് വന്ന വിവരം.

കുടുങ്ങിയത്

വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സുരേഷ് കുമാര്‍ വിജിലന്‍സിന്റെ പിടിയിലാകുന്നത്. പാലക്കയം വില്ലേജ് പരിധിയില്‍45ല ഏക്കര്‍ സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച വ്യക്തിയില്‍ നിന്നാണ് സുരേഷ് കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.പണവുമായി മണ്ണാര്‍ക്കാട് താലൂക്ക് തലസ റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് വിജിലന്‍സാണ് പണം കൈമാറവേ ഇയാതെ പിടികൂടിയത്. ഇതേ വസ്തുവിന്റെ പേരില്‍ മുന്‍പ് 19,000 രൂപ സുരേഷ് കുമാര്‍ വാങ്ങിയിരുന്നു. മന്ത്രി കെ കൃഷ്ണന്‍കുട്ടി, എന്‍ ഷംസുദ്ദീന്‍, എംഎല്‍എ, കലക്ടര്‍ ഡോ എസ് ചിത്ര , സബ് കലക്ടര്‍ ഡി ധര്‍മലശ്രീ എന്നിവര്‍ ഉള്‍പ്പെടുന്ന സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര അദാലത്ത് ചൊവ്വാഴ്ച്ച രാവിലെ മണ്ണാര്‍ക്കാട് നടക്കുന്നതിനിടയിലാണ് പിടിയിലായത്.

താവളം

മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന് എതിര്‍വശമുള്ള ഒറ്റമുറിയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലും കവറുകളിലുമാക്കിയാണ് നോട്ടുകെട്ടുകള്‍ വച്ചിരുന്നത്. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശിയായ സുരേഷ് കുമാര്‍ 17 വര്‍ഷത്തോളമായി പാലക്കാട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ജോലി ചെയ്ത് വരികയാണ്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കൈവശം ആറ് ലക്ഷം രൂപയാണുള്ളതെന്നാണ് സുരേഷ് കുമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പൊടിയും മാറാലയും പിടിച്ച നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ ഏറെ സമയമെടുത്തെന്നാണ് ഉദ്യാഗസ്ഥര്‍ വ്യക്തമാക്കുന്നത്. നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് പണം എണ്ണി തീര്‍ത്തത്. കൂടുതല്‍ അന്വേഷണം ഈ കേസില്‍ ആവശ്യമാണെന്ന നിഗമനത്തിലാണ് വിജിലന്‍സ്.

Tags:    

Similar News