ടോംയാസ് കൊച്ചി ബ്രാഞ്ച് രജത ജൂബിലി ആഘോഷിച്ചു

  • കൊച്ചി ബ്രാഞ്ചിന്റെ രജത ജൂബിലി ആഘോഷം

Update: 2023-06-30 09:45 GMT

ഡെല്‍ഹിയിലെ ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ ഫുള്‍ അക്രഡിറ്റേഷനുള്ള ടോംയാസ് അഡ്വര്‍ടൈസിംഗിന്റെ കൊച്ചി ബ്രാഞ്ചിന്റെ രജത ജൂബിലി ആഘോഷം ഉടമയും ചീഫ് എക്സിക്യൂട്ടീവുമായ തോമസ് പാവറട്ടി ഉദ്ഘാടനം ചെയ്തു.

കൊച്ചിയിലെ പ്രഥമ എക്സിക്യൂട്ടീവ് ജെയ്മോന്‍ മാത്യുവിന് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. റിട്ട. ഗവ. അഡീഷണല്‍ സെക്രട്ടറിയും ടോംയാസ് ക്രിയേറ്റീവ് ഡയറക്ടറുമായ ഷെല്ലി പോള്‍, തോമസ് പാവറട്ടിയുടെ മകനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ കൊച്ചിയിലെ മെയ്ക്കേഴ്സിന്റെ ഉടമയുമായ നിതീഷ് ടി, മുതിര്‍ന്ന ഉദ്യോഗസ്ഥരായ ടോണി സി ഡി, മുരളി എ, കെ കൃഷ്ണകുമാര്‍, സുധീഷ് കെ എസ്, സനീഷ്‌കുമാര്‍ പി എസ്, സോണി ആന്റണി, സ്നിത ബിനുഎന്നിവര്‍ സംസാരിച്ചു.




Tags:    

Similar News