മൂന്നാം പാദത്തില്‍ ഉല്‍പ്പാദനരംഗം ഉണര്‍ന്നു: ഫിക്കി
2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്ത് ഉല്‍പ്പാദന രംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടായെങ്കിലും തൊഴിലവസരങ്ങള്‍ കുറഞ്ഞു. കേന്ദ്ര ബജറ്റിനു മുന്നോടിയായി വ്യവസായികളുടെ സംഘടനയായ ഫിക്കി നടത്തിയ മൂന്നാം പാദ സര്‍വേയിലാണ് ഈ വിവരം പുറത്തുവിട്ടത്. ഫിക്കിയുടെ സര്‍വേയില്‍ പ്രതികരിച്ചവരില്‍ 63 ശതമാനവും മൂന്നാം പാദത്തില്‍ ഉയര്‍ന്ന ഉല്‍പ്പാദനം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനവും, ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച്, […]
2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്ത് ഉല്‍പ്പാദന രംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടായെങ്കിലും തൊഴിലവസരങ്ങള്‍ കുറഞ്ഞു. കേന്ദ്ര ബജറ്റിനു മുന്നോടിയായി വ്യവസായികളുടെ സംഘടനയായ ഫിക്കി നടത്തിയ മൂന്നാം പാദ സര്‍വേയിലാണ് ഈ വിവരം പുറത്തുവിട്ടത്.
ഫിക്കിയുടെ സര്‍വേയില്‍ പ്രതികരിച്ചവരില്‍ 63 ശതമാനവും മൂന്നാം പാദത്തില്‍ ഉയര്‍ന്ന ഉല്‍പ്പാദനം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനവും, ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച്, കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതായി പറഞ്ഞു. ഇപ്പോള്‍ നിലവിലുള്ള ശരാശരി ഉല്‍പ്പാദന ശേഷിയുടെ 65-70 ശതമാനം വരെ ഉപയോഗിക്കുന്നതായി അവര്‍ പറഞ്ഞു. ഇത് ഈ മേഖലയിലെ സുസ്ഥിര സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നു.
സര്‍വേ പ്രകാരം, ഉല്‍പ്പാദകര്‍ നല്‍കുന്ന ശരാശരി പലിശ നിരക്ക് 8.4 ശതമാനം ആയി കുറഞ്ഞു. രണ്ടാം പാദത്തിൽ ഇത് 8.7 ശതമാനമായിരുന്നു. ഉയര്‍ന്ന പലിശനിരക്ക് പലപ്പോഴും 15 ശതമാനം വരെ എത്തിയിരുന്നു. ഇതിന്റെയർതഥം, റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് വായ്പാനിരക്കില്‍ പ്രതിഫലിച്ചിട്ടില്ല എന്നാണ്.
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ തൊഴിലാളികളെ നിയമിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 75% പേരും പ്രതികരിച്ചു. അതിനാല്‍ ഈ മേഖലകളിലെ നിയമനങ്ങള്‍ മന്ദഗതിയിലാണെന്ന് മനസ്സിലാക്കാം.
ഓട്ടോമോട്ടീവ്, ക്യാപിറ്റല്‍ ഗുഡ്‌സ്, സിമന്റ്, കെമിക്കല്‍സ്, ഫെര്‍ട്ടിലൈസേഴ്‌സ് & ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കല്‍സ്, മെഡിക്കല്‍ ഡിവൈസസ്, മെറ്റല്‍ & മെറ്റല്‍ പ്രൊഡക്ട്‌സ്, പേപ്പര്‍ പ്രൊഡക്ട്‌സ്, ടെക്‌സ്റ്റൈല്‍സ്, ടെക്‌സ്റ്റൈല്‍സ് മെഷീനറി & മിസല്ലേനിയസ് എന്നീ മേഖലകളിലെ ഉല്‍പ്പാദകരെ ഉള്‍പ്പെടുത്തിയാണ് ഫിക്കി സര്‍വേ നടത്തിയത്.
