ജിഎസ്ടി ഘടന ലഘൂകരിക്കണമെന്ന് സിഐഐ
ഡെല്‍ഹി: വ്യവസായത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാന്‍ സഹായിക്കുന്നതിനാല്‍ വൈദ്യുതിയും ഇന്ധനവും ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയില്‍ കൊണ്ടുവരണമെന്നും, ജിഎസ്ടി ഘടന ലഘൂകരിക്കണമെന്നും നിര്‍ദ്ദേശിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പ്രസിഡന്റ് സഞ്ജീവ് ബജാജ്. ജിഎസ്ടിക്ക് കീഴിലുള്ള നികുതി സ്ലാബുകളുടെ എണ്ണം മൂന്നായി കുറയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സിന്‍ ഗുഡ്‌സും, ആഡംബരവസ്തുക്കളും ഏറ്റവും ഉയര്‍ന്ന സ്ലാബില്‍ സൂക്ഷിക്കുന്നതിന് ന്യായീകരണമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടി ചുമത്തുന്നത്. […]
ഡെല്‍ഹി: വ്യവസായത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാന്‍ സഹായിക്കുന്നതിനാല്‍ വൈദ്യുതിയും ഇന്ധനവും ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയില്‍ കൊണ്ടുവരണമെന്നും, ജിഎസ്ടി ഘടന ലഘൂകരിക്കണമെന്നും നിര്‍ദ്ദേശിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പ്രസിഡന്റ് സഞ്ജീവ് ബജാജ്. ജിഎസ്ടിക്ക് കീഴിലുള്ള നികുതി സ്ലാബുകളുടെ എണ്ണം മൂന്നായി കുറയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സിന്‍ ഗുഡ്‌സും, ആഡംബരവസ്തുക്കളും ഏറ്റവും ഉയര്‍ന്ന സ്ലാബില്‍ സൂക്ഷിക്കുന്നതിന് ന്യായീകരണമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടി ചുമത്തുന്നത്. സ്വര്‍ണ്ണത്തിനും വിലയേറിയതും അമൂല്യവുമായ കല്ലുകള്‍ക്കും പ്രത്യേക നികുതി നിരക്കുകളുണ്ട്.
പണപ്പെരുപ്പം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം തന്നെ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശേഷി വിനിയോഗം 74-75 ശതമാനത്തില്‍ എത്തിയിട്ടുണ്ടെന്നും, ലോജിസ്റ്റിക്സ്, കെമിക്കല്‍സ്, കമ്മോഡിറ്റീസ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബജാജ് പറഞ്ഞു.