ഗവേഷണ വികസന മേഖലയിലെ എഫ്ഡിഐ 344 ദശലക്ഷം ഡോളറായി ഉയര്‍ന്നു

 ഗവേഷണ വികസന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2020 ലെ 55.77 ദശലക്ഷം ഡോളറില്‍ നിന്ന് 2021 ല്‍ 343.64 ദശലക്ഷം ഡോളറായി ഉയര്‍ന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ബാധകമായ നിയമങ്ങള്‍/നിയന്ത്രങ്ങള്‍, സുരക്ഷ, മറ്റ് വ്യവസ്ഥകള്‍ എന്നിവയ്ക്ക് വിധേയമായി ഗവേഷണ-വികസന മേഖലയില്‍ 100 ശതമാനം ഓട്ടോമാറ്റിക് റൂട്ടില്‍ എഫ്ഡിഐ അനുവദനീയമാണ്. 2021-ല്‍ ഗവേഷണ വികസന മേഖലയില്‍ കര്‍ണാടകയാണ് ഏറ്റവും കൂടുതല്‍ എഫ്ഡിഐ ഇക്വിറ്റി സ്വീകരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. തൊട്ടുപിന്നാലെ തെലങ്കാനയും ഹരിയാനയും ഉണ്ട്. 2021-ല്‍ […]

Update: 2022-07-20 05:14 GMT
ഗവേഷണ വികസന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2020 ലെ 55.77 ദശലക്ഷം ഡോളറില്‍ നിന്ന് 2021 ല്‍ 343.64 ദശലക്ഷം ഡോളറായി ഉയര്‍ന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ബാധകമായ നിയമങ്ങള്‍/നിയന്ത്രങ്ങള്‍, സുരക്ഷ, മറ്റ് വ്യവസ്ഥകള്‍ എന്നിവയ്ക്ക് വിധേയമായി ഗവേഷണ-വികസന മേഖലയില്‍ 100 ശതമാനം ഓട്ടോമാറ്റിക് റൂട്ടില്‍ എഫ്ഡിഐ അനുവദനീയമാണ്. 2021-ല്‍ ഗവേഷണ വികസന മേഖലയില്‍ കര്‍ണാടകയാണ് ഏറ്റവും കൂടുതല്‍ എഫ്ഡിഐ ഇക്വിറ്റി സ്വീകരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. തൊട്ടുപിന്നാലെ തെലങ്കാനയും ഹരിയാനയും ഉണ്ട്.
2021-ല്‍ മൊത്തം എഫ്ഡിഐ ഇക്വിറ്റിയുടെ 40 ശതമാനം വിഹിതത്തോടെ ഗവേഷണ വികസന മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. 35 ശതമാനത്തോടെ ജര്‍മ്മനിയും 11 ശതമാനത്തോടെ യുഎസും പിന്നാലെയുണ്ട്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2021-ല്‍ ഡെയ്മ്ലര്‍ ട്രക്ക് ഇന്നൊവേഷന്‍ സെന്ററാണ് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്ന ഏറ്റവും മികച്ച കമ്പനി. ഇതിന് പിന്നാലെ അരഗന്‍ ലൈഫ് സയന്‍സസും സ്റ്റെലിസ് ബയോഫാര്‍മയും ഈ ലിസ്റ്റിലുണ്ട്. എഫ്ഡിഐ സമ്പദ്വ്യവസ്ഥയില്‍ ദീര്‍ഘകാല സുസ്ഥിര മൂലധനം ഉറപ്പാക്കുകയും സാങ്കേതിക കൈമാറ്റം, തന്ത്രപ്രധാന മേഖലകളുടെ വികസനം, നവീകരണം എന്നിവയിലേക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു.
Tags:    

Similar News