സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പ സംസ്ഥാനങ്ങളുടെ കടം
ഡെല്‍ഹി: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളോ അവയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകളോ (എസ് പി വി) കടമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കടമെടുക്കുന്നതിനുള്ള പരിധി മറികടക്കാന്‍ ചില സംസ്ഥാനങ്ങള്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നുണ്ട്. ഈ പാശ്ചാത്തലത്തില്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളോ അവയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകളോ എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന് 2022 മാര്‍ച്ചില്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിട്ടുണ്ട്. ഇത്തരം വായ്പകളുടെ തിരിച്ചടവ് സംസ്ഥാനങ്ങളുടെ ബജറ്റില്‍ നിന്നാണ് […]
ഡെല്‍ഹി: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളോ അവയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകളോ (എസ് പി വി) കടമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
കടമെടുക്കുന്നതിനുള്ള പരിധി മറികടക്കാന്‍ ചില സംസ്ഥാനങ്ങള്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നുണ്ട്. ഈ പാശ്ചാത്തലത്തില്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളോ അവയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകളോ എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന് 2022 മാര്‍ച്ചില്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിട്ടുണ്ട്.
ഇത്തരം വായ്പകളുടെ തിരിച്ചടവ് സംസ്ഥാനങ്ങളുടെ ബജറ്റില്‍ നിന്നാണ് എടുക്കുന്നതെങ്കില്‍ അത് സംസ്ഥാനങ്ങളുടെ കടമാണെന്ന് ധനമന്ത്രി പറഞ്ഞു.
ഇത്തരത്തിലുള്ള കടമെടുപ്പിന് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(3) പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ സമ്മതം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും അവരുടെ ഫിസ്‌ക്കല്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് ബഡ്ജറ്റ് മാനേജ്മെന്റ് (എഫ്ആര്‍ബിഎം) ആക്ട് നടപ്പിലാക്കിയിട്ടുണ്ട്.
സ്റ്റേറ്റ് എഫ്ആര്‍ബിഎം ആക്ട് പാലിക്കുന്നുണ്ടോ എന്നത് അതത് സംസ്ഥാന നിയമസഭകളാണ് നിരീക്ഷിക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും സാധാരണ നെറ്റ് ബോറോയിംഗ് സീലിംഗ് (എന്‍ബിസി) ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിക്കുന്നത്.
