5ജി വികസനവും 6ജി ഗവേഷണവും ബജറ്റില്‍ ഇടം പിടിക്കും

  • 5ജി ലാബുകള്‍ക്കായി ടെലികോം വകുപ്പ് ഇതുവരെ 1,500 പരീക്ഷണ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്
  • 6ജി സാങ്കേതികവിദ്യ നിര്‍മ്മിക്കുന്നതില്‍ 5ജി ഇന്‍ഫ്രാസ്ട്രക്ചര്‍ അടിസ്ഥാനമാകും
  • 6ജി പരിഹാരങ്ങളുടെ ഒരു പുതിയ ശ്രേണി അവതരിപ്പിക്കും

Update: 2024-07-02 05:50 GMT

വരാനിരിക്കുന്ന പൊതു ബജറ്റില്‍ 5ജി വികസനവും 6ജി ഗവേഷണവും ഇടംപിടിക്കുമെന്ന് സൂചന. ഇതിനുവേണ്ടി പ്രത്യേക സംരംഭങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയേറെയെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 2023ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 5ജി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനായി 100 ലാബുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഏപ്രിലില്‍, ഐഐടി മദ്രാസിലെ ഒരു വര്‍ക്ക്ഷോപ്പില്‍ നൂറ് 5ജി ലാബുകള്‍ക്കായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഒരു പരീക്ഷണാത്മക ലൈസന്‍സ് മൊഡ്യൂള്‍ പുറത്തിറക്കി. 5ജി ലാബുകള്‍ക്കായി വകുപ്പ് ഇതുവരെ 1,500 പരീക്ഷണ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പ്രത്യേക ആവശ്യകതകളുമായി ബന്ധപ്പെട്ട 5ജി ഉപയോഗം വികസിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ താല്‍പ്പര്യത്തിന്റെ ഭാഗമാണിത്.

ഉയര്‍ന്ന ഇന്റര്‍നെറ്റ് വേഗതയ്ക്കപ്പുറം, ഇന്ത്യയുടെ 5ജി റോളൗട്ട് ആളുകളുടെ ജീവിതത്തില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ വ്യക്തമായ വ്യത്യാസം കൊണ്ടുവരേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. അള്‍ട്രാ-റിലയബിള്‍ ലോ-ലേറ്റന്‍സി കമ്മ്യൂണിക്കേഷന്‍ 5ജിയുടെ മാസിവ് മെഷീന്‍ ടൈപ്പ് കമ്മ്യൂണിക്കേഷന്‍ വശങ്ങള്‍ എന്നിവയുടെ ഫലപ്രദമായ വിനിയോഗം ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോഗ്രാം ആവശ്യപ്പെടുന്നു.

ടെലികോം സേവന ദാതാക്കളില്‍ നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും മാത്രമല്ല, സെന്‍സര്‍ നിര്‍മ്മാതാക്കള്‍, സിസിടിവി വിതരണക്കാര്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഉപകരണ നിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്നും കൂടുതല്‍ ഗവേഷണത്തിന് കൂടുതല്‍ ധനസഹായം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും ടെലികോം വകുപ്പ് പറയുന്നു.

6ജി സാങ്കേതികവിദ്യ നിര്‍മ്മിക്കുന്നതില്‍ 5ജി ഇന്‍ഫ്രാസ്ട്രക്ചര്‍ അടിസ്ഥാനമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് പരിഹാരങ്ങളുടെ ഒരു പുതിയ ശ്രേണി അവതരിപ്പിക്കും. തല്‍ഫലമായി, ധനമന്ത്രി തന്റെ പ്രസംഗത്തില്‍ ഭാരത് 6 ജി വിഷന്‍ പരാമര്‍ശിക്കുകയും അതിനുള്ള സംരംഭങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News