റിലയന്‍സ് ഇന്റലിജന്‍സ് പ്രഖ്യാപിച്ച് അംബാനി

ജിയോ ഐപിഒ അടുത്ത വര്‍ഷം

Update: 2025-08-29 10:58 GMT

എഐ മേഖലയിലേക്ക് ചുവട് വച്ച് റിലയന്‍സ്. ഗൂഗിളുമായി സഹകരിച്ചുള്ള റിലയന്‍സ് ഇന്റലിജന്‍സ് പ്രഖ്യാപിച്ച് മുകേഷ് അംബാനി. ജിയോ ഇന്‍ഫോകോമിന്റെ ഐപിഒ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍.

റിലയന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് റിലയന്‍സ് ഇന്റലിജന്‍സെന്ന് അംബാനി വ്യക്തമാക്കി. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അടിത്തറ ഒരുക്കുക, ആഗോള പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുക, ഉപഭോക്താക്കള്‍ക്കും സംരംഭങ്ങള്‍ക്കും എഐ സേവനങ്ങള്‍ നല്‍കുക എന്നിവയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തിലൂടെ എഐ രംഗത്ത് ദേശീയ വളര്‍ച്ചയും ആഗോള മത്സരക്ഷമതയും ഉറപ്പാക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, റിലയന്‍സ് ജിയോയുടെ ഐപിഒ നിക്ഷേപകര്‍ക്ക് വലിയ അവസരമാകുമെന്ന് കരുതുന്നതായും മുകേഷ് അംബാനി പറഞ്ഞു. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞു. യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണിതെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.റിലയന്‍സ് ജിയോയുടെ ഐപിഒയിലൂടെ 52,200 കോടി രൂപയെങ്കിലും റിലയന്‍സ് ഉന്നമിട്ടേക്കുമെന്നാണ് സൂചന. 

Tags:    

Similar News