പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം

  • എയര്‍ കണ്ടീഷന്‍ ചെയ്ത ചെയര്‍ കാര്‍ കോച്ചിലാണ് എടിഎം
  • മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസ് തിരക്കേറിയ ജനപ്രിയ ടെയിനാണ്

Update: 2025-04-16 03:37 GMT

സെന്‍ട്രല്‍ റെയില്‍വേ മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ (എടിഎം) സ്ഥാപിച്ചു.ഒരു സ്വകാര്യ ബാങ്ക് നല്‍കുന്ന എടിഎം, ദൈനംദിന എക്‌സ്പ്രസ് സര്‍വീസിന്റെ എയര്‍ കണ്ടീഷന്‍ ചെയ്ത ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നും ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. മുമ്പ് താല്‍ക്കാലിക പാന്‍ട്രി ആയി ഉപയോഗിച്ചിരുന്ന സ്ഥലം. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷയും പ്രവേശനക്ഷമതയും ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതില്‍ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനായി മന്‍മാഡ് റെയില്‍വേ വര്‍ക്ക്ഷോപ്പില്‍ ആവശ്യമായ കോച്ച് പരിഷ്‌കരണം നടത്തിയിട്ടുണ്ട്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും നാസിക് ജില്ലയിലെ മന്‍മദ് ജംഗ്ഷനും ഇടയില്‍ ദിവസവും സര്‍വീസ് നടത്തുന്ന പഞ്ചവടി എക്‌സ്പ്രസ് ഏകദേശം 4.35 മണിക്കൂറിനുള്ളില്‍ അതിന്റെ വണ്‍വേ യാത്ര പൂര്‍ത്തിയാക്കുന്നു.

ഇന്റര്‍സിറ്റി യാത്രയ്ക്ക് സൗകര്യപ്രദമായ സമയം കാരണം ഇത് ഈ റൂട്ടിലെ ജനപ്രിയ ട്രെയിനുകളില്‍ ഒന്നാണ്. 

Tags:    

Similar News