രാജ്യത്തെ നിര്‍മാണ മേഖലയില്‍ കുതിപ്പ്
ഒക്ടോബറിലെ ഉല്‍പ്പാദനം 5 വര്‍ഷത്തെ ഉയരത്തില്‍
രാജ്യത്തെ നിര്‍മാണ മേഖലയില്‍ മുന്നേറ്റം. ഒക്ടോബറിലെ ഉല്‍പ്പാദനം 5 വര്‍ഷത്തെ ഉയരത്തില്‍. തുണയായത് ജിഎസ്ടി പരിഷ്‌കരണവും ശക്തമായ ആഭ്യന്തര ആവശ്യകതയും.
എസ് ആന്‍ഡ് പി ഗ്ലോബലിന്റെ എച്ച്എസ്ബിസി പിഎംഐ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഒക്ടോബറില്‍ നിര്‍മ്മാണ പിഎംഐ 59.2 ആയാണ് ഉയര്‍ന്നത്. സെപ്റ്റംബറിലെ 57.7ല്‍ നിന്നാണ് ഈ മുന്നേറ്റം. കയറ്റുമതി വളര്‍ച്ച മന്ദഗതിയിലായപ്പോള്‍, പുതിയ ഓര്‍ഡറുകളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി. ഇതിന് കാരണം പ്രാദേശിക ഡിമാന്‍ഡ് ശക്തമായതാണ്.
ജനം ചെലവഴിക്കല്‍ ഉയര്‍ത്തിയതോടെ കമ്പനികള്‍ക്കുള്ള പുതിയ ഓര്‍ഡറുകളിലും വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇത് ബിസിനസ് മേഖലയ്്ക്ക് ആത്മവിശ്വാസം പകരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഉയര്‍ന്ന സാങ്കേതിക നിക്ഷേപങ്ങളും ഈ ഉയര്‍ച്ചയെ പിന്തുണച്ചതായി എച്ച്എസ്ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റായ പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു. പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും താരിഫ് പ്രത്യാഘാതങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ബിസിനസ് മേഖലയുടെ ആത്മ വിശ്വാസം ശക്തമായി തുടരുന്നുവെന്നാണ് ഡേറ്റ വ്യക്തമാക്കുന്നത്.
