കറന്റ് അക്കൗണ്ട് കമ്മിയിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നതായി ആർബിഐ

  • മൂന്നാം പാദത്തിൽ കയറ്റുമതി ഉയർന്നു. ഇത് വ്യാപാര കമ്മി കുറച്ചു
  • പ്രവാസികൾ അയക്കുന്ന പണത്തിൽ വർഷത്തിന്റെ ആദ്യ പാദത്തിൽ വർധന ഉണ്ടായി.

Update: 2023-02-09 09:55 GMT

മുംബൈ: കറന്റ് അക്കൗണ്ട് കമ്മി ഈ സാമ്പത്തിക വർഷത്തിന്റെ (2022 -23 ) രണ്ടാം പകുതിയിൽ ആദ്യ പാദത്തിലെ 3 .3 ശതമാനത്തിൽ നിന്ന് കുറയുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്.

ഇറക്കുമതി കുറഞ്ഞതാണ് വർഷത്തിന്റെ രണ്ടാം പകുതിയിൽ കറന്റ് അക്കൗണ്ട് കമ്മി താഴാൻ കാരണമെന്നു അദ്ദേഹം പറഞ്ഞു/

കയറ്റുമതിയെക്കാൾ ഇറക്കുമതി കൂടിനിൽക്കുന്ന അവസ്ഥയാണ് കറന്റ് അക്കൗണ്ട് കമ്മി.

വിദേശവ്യാപാരത്തിലെ ഒരു മുഖ്യ സൂചകമായ കറന്റ് അക്കൗണ്ട് കമ്മി, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിൽ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ ( ജി ഡി പി) യുടെ 3 .3 ശതമാനം ആയി വളർന്നു . കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിലെ രാജ്യത്തിൻറെ കറന്റ് അക്കൗണ്ട് കമ്മി വെറും 0 . 2 ശതമാനമായിരുന്നു.

``ലോഹങ്ങളുടെയും , കാർഷിക ഉത്പന്നങ്ങളുടെയും വിലയിൽ നേരിയ കുറവുണ്ടായതിനാൽ, മൂന്നാം പാദത്തിൽ കയറ്റുമതി ചെറിയ തോതിൽ ഉയർന്നു. ഇത് ഉത്പന്നങ്ങളുടെ വ്യാപാര കമ്മി കുറച്ചു,'' ദാസ് പറഞ്ഞു.

മൂന്നാം പാദത്തിൽ, സേവന മേഖലയിൽ നിന്നുള്ള കയറ്റുമതി കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിനേക്കാൾ 24 .9 ശതമാനം ഉയർന്നു. സോഫ്റ്റ്‌വെയർ, യാത്രാസേവന൦ എന്നീ സെഗ് മെന്റുകളിൽ നിന്നാണ് സേവന മേഖലയിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടന്നത്. സോഫ്റ്റ് വെയറിനും, വിവരസാങ്കേതികവിദ്യക്കും ലോകം ഈ വർഷം കൂടുതൽ പണം ചെലവഴിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ, പ്രവാസികൾ അയക്കുന്ന പണത്തിൽ വർഷത്തിന്റെ ആദ്യ പാദത്തിൽ ലോക ബാങ്ക് പ്രതീക്ഷിച്ചതിനേക്കാൾ 26 ശതമാനം വർധന ഉണ്ടായി.

ഗൾഫ് രാജ്യങ്ങളുടെ വളർച്ച കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത ഉള്ളതുകൊണ്ട്, പ്ര വാസികളുടെ പണത്തിന്റെ ഒഴുക്ക് കൂടുതൽ ശക്തമാകുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ പ്രതീക്ഷിക്കുന്നത്. സേവന മേഖലയിൽ നിന്നുള്ള കയറ്റുമതിയും, പ്രവാസികൾ അയക്കുന്ന പണവും വലിയൊരു വ്യാപാര മിച്ചം സമ്മാനിച്ചേക്കും. അങ്ങനെയെങ്കിൽ, അത് കറന്റ് അക്കൗണ്ട് കമ്മി ഒരു പരിധിവരെ കുറയ്ക്കുമെന്ന് ഗവർണർ പറഞ്ഞു.

``വർഷത്തിന്റെ രണ്ടാം പകുതിയോടു കറന്റ് അക്കൗണ്ട് കമ്മി നേരിയ നിലയിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കാര്യക്ഷമത മാനദണ്ഡങ്ങൾ അനുസരിച്ചു വളരെ വിദഗ്ധമായി തന്നെ കമ്മി കൈകാര്യം ചെയ്യാൻ കഴിയും.''

നേരിട്ടുള്ള വിദേശ നിക്ഷേപം വർഷത്തിന്റെ ആദ്യത്തെ 9 മാസത്തിൽ 22 . 3 ബില്യൺ ഡോളർ ആയിരുന്നതിനാൽ, കമ്മി നികത്തുന്നതിന് പണം കണ്ടെത്താൻ റിസർവ് ബാങ്കിന് വിഷമമില്ലെന്നു ദാസ് പറഞ്ഞു. ഇത് കഴിഞ്ഞ വർഷം ( 2021 - 22 ) ഇതേ കാലയളവിൽ ഇത് 24 .8 ബില്യൺ ഡോളറായിരുന്നു ഈ വർഷം ഇതുവരെ വിദേശ നിക്ഷേപം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്നു ഗവർണർ വെളിപ്പെടുത്തി.

പ്രവാസികളുടെ ബാങ്ക് നിക്ഷേപം ആദ്യത്തെ 8 മാസം ( ഏപ്രിൽ - നവംബർ) 3 . 6 ബില്യൺ ഡോളർ ആയിരുന്ന. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ, പ്രവാസികൾ അവരുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചത് 2 . 6 ബില്യൺ ഡോളറായിരുന്നു , പ്രവാസികളുടെ ബാങ്ക് നിക്ഷേപം കൂടാ ൻ കാരണം ആർ ബി ഐ ജൂലൈ 6 എടുത്ത നടപടി കളാണെന്നു ഗവർണർ അവകാശപ്പെട്ടു.

രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ഒക്ടോബർ 21 നു 524 . 5 ബില്യൺ ഡോളറായിരുന്നത് , ജനുവരി 27 ആയപ്പോഴേക്കും 576 . 8 ബില്യൺ ഡോളറായി ശക്തമായ നിലയിലായി. ഇത് ഈ വർഷത്തെ 9 . 4 മാസത്തേക്കുള്ള ഇറക്കുമതിക്ക് മതിയാകുമെന്നു അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിലവാരം വെച്ച് നോക്കുമ്പോൾ, ഇന്ത്യയുടെ കട അനുപാതങ്ങൾ കുറവാണു. രാജ്യത്തിന്റെ വിദേശ കടവും, ജി ഡി പി യും തമ്മിലുള്ള അനുപാതം മാർച്ചിലെ 19 . 9 ശതമാനത്തിൽ നിന്ന് മാർച്ചിൽ 19 . 2 ശതമാനമായി കുറഞ്ഞു . കടം തിരിച്ചടവ് അനുപാതം കഴിഞ്ഞവർഷത്തെ 5 . 2 ശതമാനത്തിൽ നിന്ന് ഈ വർഷം സെപ്റ്റംബർ അവസാനമായപ്പോഴേക്കും 5 ശതമാനത്തിലേക്ക് താഴ്ന്നു.

Tags:    

Similar News