കയറ്റുമതി പ്രോല്‍സാഹന പദ്ധതി നീട്ടി കേന്ദ്രം

നടപടി താരിഫ് ആഘാതത്തെ മറികടക്കാന്‍

Update: 2025-09-30 10:16 GMT

താരിഫ് ആഘാതത്തെ മറികടക്കാന്‍ കയറ്റുമതി മേഖലയ്ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. കയറ്റുമതി പ്രോല്‍സാഹ്ന പദ്ധതി നീട്ടി 2026ലേക്ക് നീട്ടി.കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ തീരവുയും ഡ്യൂട്ടിയും ഒഴിവാക്കുന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. അടുത്ത വര്‍ഷം മാര്‍ച്ച് മാസം വരെയാണ് മേഖലയ്ക്ക് ഈ ആശ്വാസം ലഭിക്കുക.

10,000-ത്തിലധികം ഉല്‍പ്പന്നങ്ങളുടെ നികുതി ഇത് പ്രകാരം കയറ്റുമതിക്കാര്‍ക്ക് തിരികെ നല്‍കും. 1-4% റിബേറ്റുകളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതേസമയം കൂടുതല്‍ പദ്ധതികള്‍ മേഖലയ്ക്കായി വരുന്നുണ്ടെന്നാണ് വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കയറ്റുമതി പ്രോത്സാഹന ദൗത്യം, പ്രത്യേക സാമ്പത്തിക മേഖല ഭേദഗതികള്‍ എന്നിവ പരിഗണനയിലാണ്.

യുഎസിന്റെ തീരുവ നീക്കത്തെ നേരിടാന്‍തന്നെയാണ് ഈ പദ്ധതികളും വരുന്നത്.വാണിജ്യ-വ്യവസായ മന്ത്രാലങ്ങള്‍ 25,000 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന ദൗത്യം തയ്യാറാക്കുന്നുണ്ടെന്നാണ് വിവരം. വ്യാപാര സാമ്പത്തികം, നിയന്ത്രണങ്ങള്‍, മാനദണ്ഡങ്ങള്‍, വിപണി പ്രവേശനം എന്നീ മേഖലകളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകും.

ബ്രാന്‍ഡ് ഇന്ത്യയുടെ സ്വീകാര്യത വര്‍ധിപ്പിക്കല്‍, ഇ-കൊമേഴ്‌സ് ഹബ്ബുകള്‍-വെയര്‍ഹൗസുകള്‍ വ്യാപകമാക്കല്‍ തുടങ്ങിയവയിലൂടെ വ്യാപാരം സുഗമമാക്കാനുള്ള പദ്ധതികളും അണിയറയില്‍ തയ്യാറാകുന്നുണ്ട്. 

Tags:    

Similar News