മൂല്യനിര്‍ണയ ആശങ്കകളില്‍ സെബി ഇടപെടില്ലെന്ന് ചെയര്‍മാന്‍

മൂല്യനിര്‍ണ്ണയമല്ല, സുതാര്യത ഉറപ്പാക്കുകയാണ് സെബിയുടെ ചുമതല

Update: 2025-11-06 14:12 GMT

ഓഹരികളുടെ ഐപിഒ വില നിശ്ചയിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടത് സെബിയല്ലെന്ന് തുഹിന്‍ കാന്ത പാണ്ഡെ.

നിക്ഷേപകര്‍ക്ക് പൂര്‍ണ്ണവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് കടമയെന്നും വിശദീകരണം.

മൂല്യനിര്‍ണ്ണയമല്ല, സുതാര്യത ഉറപ്പാക്കുകയാണ് ഐപിഒ നടപടിയില്‍ സെബിയുടെ ചുമതലയെന്നാണ്ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ വ്യക്തമാക്കിയത്. ഐപിഒ സമയത്ത് കമ്പനികള്‍ ഓഹരികള്‍ക്ക് അമിത വില ഈടാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് ഈ വിശദീകരണം.

സെബിയുടെ നീക്കത്തിലൂടെ നിക്ഷേപകര്‍ക്ക് തന്നെ ശരിയായ വില തീരുമാനിക്കാന്‍ കഴിയും.കമ്പനിയുടെ ഓഹരികള്‍ എത്രത്തോളം വിലമതിക്കുന്നുവെന്ന് നിക്ഷേപകരും ഡിമാന്‍ഡുമാണ് തീരുമാനിക്കുന്നത്. ഒരു കമ്പനി ഒരു ഐപിഒ ആരംഭിക്കുമ്പോള്‍, കമ്പനിയുടെ സാമ്പത്തിക വിശദാംശങ്ങളും, അപകടസാധ്യതകളും, താരതമ്യങ്ങളും ശരിയായി വെളിപ്പെടുത്തുന്നുവെന്ന് സെബി ഉറപ്പാക്കുന്നുണ്ട്.നിക്ഷേപക സംരക്ഷണത്തിനും വിപണി സ്വാതന്ത്ര്യത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് സെബിയുടെ കടമ.

നിയമങ്ങള്‍ വിപണികളെ നിയന്ത്രിക്കുകയല്ല, മറിച്ച് വളരാന്‍ സഹായിക്കണം. അതാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് ഉദാഹരണമാണ് സെബിയുടെ നിയന്ത്രണങ്ങള്‍ കാരണം, മ്യൂച്വല്‍ ഫണ്ടുകള്‍ അതിവേഗം വളര്‍ന്നത്. വലുപ്പത്തില്‍ മാത്രമല്ല, പൊതുജന വിശ്വാസത്തിലും മുന്നേറ്റമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ക്കുണ്ടായതെന്നും അദ്ദേഹം ചൂണ്ടികാട്ടി. 

Tags:    

Similar News