പകരച്ചുങ്കം; യുഎസിന് ചൈനയുടെ തിരിച്ചടി

  • അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി
  • യുഎസിനെതിരെ ചൈന ലോക വ്യാപാര സംഘടനയില്‍ കേസ് ഫയല്‍ ചെയ്തു

Update: 2025-04-04 13:35 GMT

യുഎസ് താരിഫുകള്‍ക്ക് ചൈനയുടെ തിരിച്ചടി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതിയാണ് ബെയ്ജിംഗ് ചുമത്തിയത്. വ്യാപാര പങ്കാളികള്‍ക്ക് യുഎസ് 'പരസ്പര താരിഫ്' ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ചൈന ലോക വ്യാപാര സംഘടനയില്‍ കേസ് ഫയല്‍ ചെയ്തതായും ചൈനീസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു.

ചൈനീസ് കയറ്റുമതിയില്‍ സമാനമായ താരിഫ് ഏര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പ്രതികാരമായി ഇറക്കുമതി ചെയ്യുന്ന എല്ലാ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ചൈന 34 ശതമാനം അധിക തീരുവ ചുമത്തി. ഏപ്രില്‍ 10 മുതല്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് ചുമത്തുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

'വിമോചന ദിന' പാക്കേജിന്റെ ഭാഗമായി ബുധനാഴ്ച ട്രംപ് ചൈനീസ് ഇറക്കുമതികള്‍ക്ക് 34 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. ഈ താരിഫുകള്‍ ചൈനയുടെ മേല്‍ മൊത്തം നികുതി 54 ശതമാനമാക്കി.

Tags:    

Similar News