ചൈനയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ഇടിഞ്ഞു. സെപ്റ്റംബറില്‍ മുന്‍വഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 27 ശതമാനമാണ് കുറവുണ്ടായത്. അതേസമയം ആഗോള കയറ്റുമതിയില്‍ ചൈന ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
തിങ്കളാഴ്ച പുറത്തിറങ്ങിയ കസ്റ്റംസ് കണക്കുകള്‍ കാണിക്കുന്നത് ചൈനയുടെ ലോകമെമ്പാടുമുള്ള കയറ്റുമതി ഒരു വര്‍ഷത്തേക്കാള്‍ 8.3 ശതമാനം വര്‍ധിച്ചുവെന്നാണ്. കയറ്റുമതി സാമ്പത്തിക വിദഗ്ധരുടെ കണക്കുകളെ മറികടന്ന് 328.5 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഓഗസ്റ്റിലെ വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ച 4.4 ശതമാനം മാത്രമായിരുന്നു.
അമേരിക്കയിലേക്കുള്ള ചൈനയുടെ കയറ്റുമതി തുടര്‍ച്ചയായ ആറ് മാസമായി കുറഞ്ഞു. ഓഗസ്റ്റില്‍ ഇത് 33 ശതമാനം കുറഞ്ഞു.
ഇപ്പോള്‍ യുഎസ് പുതിയ തീരുവ ചൈനക്കെതിരെ പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര യുദ്ധം കനക്കുമെന്നാണ് പ്രതീക്ഷ. ഇത് ആഗോള വിപണിയില്‍ ചലനങ്ങളുണ്ടാക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കിയ വ്യാപാര സമ്മര്‍ദ്ദത്തിനും സംരക്ഷണവാദ നയങ്ങള്‍ക്കും മറുപടിയായി ചൈന അമേരിക്കയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്ക് കയറ്റുമതി വിപണികളെ വൈവിധ്യവല്‍ക്കരിച്ചുവരികയാണ്. ഇത് യുഎസിന്റെ താരിഫ് ഭീഷണികളെ മറികടക്കാന്‍ സഹായിക്കുമെന്ന് ചൈന വിശ്വസിക്കുന്നു.
