ചൈനയുടെ അപൂര്‍വ്വധാതു നയം; ആഗോള വിപണിയില്‍ ആശങ്ക

ചൈനീസ് ആധിപത്യത്തിനെതിരേ ആഗോള പിന്തുണ തേടി യുഎസ്

Update: 2025-10-15 13:01 GMT

ആഗോള വിപണിയില്‍ ആശങ്ക ജനിപ്പിച്ച് ചൈനയുടെ അപൂര്‍വ്വധാതു നയം. ചൈനീസ് ആധിപത്യത്തിനെതിരേ ഇന്ത്യയുടെയും യുറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണ തേടി അമേരിക്ക.

ചൈന നല്‍കുന്ന അപൂര്‍വ്വ ധാതുക്കളാല്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ബെയ്ജിംഗിന്റെ അനുമതി തേടണമെന്ന നയമാണ് ആശങ്ക സൃഷ്ടിച്ചത്. എല്ലാ വിദേശ രാജ്യങ്ങളും ഇത്തരത്തില്‍ അനുമതി തേടി പ്രവര്‍ത്തിക്കണം. അല്ലാത്തവയ്ക്ക് ധാതുക്കള്‍ നല്‍കില്ലെന്നമുാണ് ചൈന പറയുന്നത്.

പിന്നാലെ എതിര്‍പ്പുമായി യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും രംഗത്തെത്തി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാനും തുടങ്ങി. അപൂര്‍വ്വ ധാതുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാഹന വിപണി അടക്കം ആശങ്കയിലാണ്. ആഗോളതലത്തില്‍ കമ്പനികളെയും ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വിഷയത്തില്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ ഇന്ത്യയുടെ പിന്തുണ തേടി. ലോകത്തിനെതിരായ ചൈനയുടെ വെല്ലുവിളിയാണ്. ഇതിനെതിരെ ഇന്ത്യയും യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയ്ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഉയര്‍ന്ന തീരുവ നിലനിര്‍ത്തുമ്പോഴാണ് ഇത്തരത്തിലൊരു പിന്തുണ തേടുന്നതെന്നതാണ് ശ്രദ്ധേയം. അതേസമയം, ചൈനീസ് നടപടിയില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags:    

Similar News