കയറ്റുമതിയിലെ ഇടിവ് സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി

  • യുഎസിന്റെ താരിഫ് നയം ഇടിവിന് കാരണമെന്നും റിപ്പോര്‍ട്ട്

Update: 2025-05-19 10:23 GMT

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി കയറ്റുമതിയിലെ ഇടിവ്. വ്യാപാര കമ്മി ജിഡിപിയുടെ 1.2% ആയി ഉയരുമെന്ന് യുബിഐ.

യുഎസിന്റെ താരിഫ് നയമാണ് രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് പ്രതിസന്ധിയാവുന്നത്.

ഇറക്കുമതി വര്‍ധിച്ചതും എണ്ണ -സ്വര്‍ണ്ണ ഇതര വ്യാപാര കമ്മിയിലെ കുതിച്ചുചാട്ടവും വെല്ലുവിളിയാണ്. ഇത് രാജ്യത്തെ ചരക്ക് വ്യാപാര കമ്മിയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാക്കിയെന്നും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. 2025ല്‍ വ്യാപാര കമ്മി ജിഡിപിയുടെ 0.9 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കയറ്റുമതിയിലെ അനിശ്വിതത്വം കാരണം അടുത്ത വര്‍ഷത്തില്‍ ഇത് 1.2 ശതമാനത്തിലേക്ക് ഉയരുന്നതിന് വഴിവയ്ക്കും. 90 ദിവസത്തെ താല്‍ക്കാലിക താരിഫ് ഇളവിന് ശേഷമെന്ത് സംഭവിക്കുമെന്നത് നിര്‍ണായകമാണ്.ഏപ്രിലില്‍ വ്യാപാര കമ്മി 26.42 ബില്യണ്‍ യുഎസ് ഡോളറായി. മാര്‍ച്ചിലെ 2,154 കോടി ഡോളറില്‍ നിന്നാണ് ഈ മുന്നേറ്റം. കഴിഞ്ഞ മാസം ഇറക്കുമതി 11 ശതമാനം ഉയര്‍ന്ന് 6,351 കോടി ഡോളറായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 

Tags:    

Similar News