ഫെഡ് റിസര്‍വ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ സാധ്യത

  • ആഗോള അനിശ്ചിതത്വങ്ങള്‍ നിര്‍ണായകമെന്ന് വിലയിരുത്തല്‍
  • പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് പ്രതീക്ഷ നല്‍കുന്നു

Update: 2025-02-05 10:36 GMT

ഫെഡ് റിസര്‍വ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആഗോള അനിശ്ചിതത്വങ്ങള്‍ നിര്‍ണായകമെന്ന് ഫെഡ് വെസ് ചെയര്‍മാന്‍ ജെഫേഴ്സണ്‍.

പണപ്പെരുപ്പം നിയന്ത്രണപരിധിയായ രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് പോസീറ്റീവായാണ് കാണുന്നത്. ഒപ്പം അമേരിക്കന്‍ തൊഴില്‍ വിപണിയും ശക്തിയാര്‍ജ്ജിച്ചു. ഇതെല്ലാം നിരക്ക് കുറയ്ക്കലിന് സാധ്യത നല്‍കുന്നുണ്ട്. എന്നാല്‍ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് ജാഗ്രതയോടുള്ള സമീപനമാണ് കേന്ദ്രബാങ്ക് കൈകൊള്ളുകയെന്നും ജെഫേഴ്സണ്‍ പറഞ്ഞു.

പുതിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ ഇനിയും വ്യക്തമാവാനുണ്ട്. അവ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഏങ്ങനെ ബാധിക്കുമെന്നും അറിയണം. അതിനാല്‍ ജാഗ്രത പാലിച്ചേ മതിയാവു. എങ്കിലും 2026ന്റെ മധ്യത്തോടെ പലിശ നിരക്കുകള്‍ കുറയാമെന്നും അദ്ദേഹം പറഞ്ഞു. 2026 ല്‍ അര ശതമാനത്തിന്റെ കുറവ് കൂടി പലിശ നിരക്കില്‍ വരുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം.

നിലവില്‍ 4.75 ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയിലാണ് പലിശ നിരക്ക്. നാല് വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത്. ജനുവരിയിലെ യോഗത്തില്‍ നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു. 

Tags:    

Similar News