വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡിനരികെ
സ്വര്‍ണ ശേഖരം 880.18 മെട്രിക് ടണ്ണായി ഉയര്‍ന്നു
റെക്കോര്‍ഡിനരികെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം. സ്വര്‍ണ ശേഖരം 880.18 മെട്രിക് ടണ്ണായി ഉയര്‍ത്തിയ റിസര്‍വ് ബാങ്ക് ഡോളറിലുള്ള നിക്ഷേപം കുറച്ചെന്നും റിപ്പോര്‍ട്ട്.
2024 സെപ്റ്റംബറിലെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 704.89 ബില്യണ്‍ ഡോളറിന് അടുത്തേക്ക് വിദേശനാണ്യ കരുതല്‍ ശേഖരമെത്തിയെന്നാണ് റിപ്പോര്‍ട്ട്. 702.280 ബില്യണ്‍ ഡോളര്‍ ശേഖരമാണ് ഇപ്പോഴുള്ളത്. ഈ മുന്നേറ്റത്തിന് കരുത്തായത് സ്വര്‍ണ കരുതല്‍ ശേഖരത്തിലുണ്ടായ വന്‍ വര്‍ദ്ധനവാണെന്നും സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലായ ഡാറ്റ വ്യക്തമാക്കി.
സെപ്റ്റംബര്‍ അവസാനവാരം മാത്രം 200 കിലോഗ്രാം സ്വര്‍ണമാണ് അധികമായെത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ മൊത്തം 600 കിലോഗ്രാം സ്വര്‍ണമാണ് ആര്‍.ബി.ഐ വാങ്ങിയത്. ഇതിനൊപ്പം, ഡോളര്‍ അധിഷ്ഠിത നിക്ഷേപങ്ങളില്‍നിന്ന് ആര്‍.ബി.ഐ പിന്നോട്ട് പോകുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.
യു.എസ് ട്രഷറി സെക്യൂരിറ്റീസ് നിക്ഷേപത്തിലാണ് കാര്യമായ കുറവുണ്ടായത്.വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തികള്‍. ഇത് 1.692 ബില്യണ്‍ യുഎസ് ഡോളര്‍ കുറഞ്ഞ് 570.411 ബില്യണ്‍ യുഎസ് ഡോളറായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
