2026; ഇന്ത്യ തിളങ്ങുമെന്ന് ഗോൾഡ്മാൻ സാക്ക്സ്
gold man sachs on indian economy
ഇന്ത്യ വളർച്ച തുടരുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് . ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ശുഭാപ്തി വിശ്വാസവുമായി ആഗോള ഇൻവെസ്റ്റ്മൻ്റ് ബാങ്കായ ഗോൾഡ്മാൻ സാക്ക്സ്. 2026ൽ വളർച്ച തുടരുമെന്നാണ് പ്രതീക്ഷ. വര്‍ഷാവസാനത്തോടെ ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കും. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ വായ്പാ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നും ഗോൾഡ്മാൻ സാക്സ് പ്രതീക്ഷിക്കുന്നു.
സാമ്പത്തിക ഏകീകരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെയാണ് ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. ഇതിന് പിന്നാലെ സമ്പദ് വ്യവസ്ഥയെ പിന്തുണക്കാന്‍ കേന്ദ്ര ബാങ്ക് വര്‍ഷാവസാനത്തോടെ പലിശ നിരക്കും കുറക്കാമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സാമ്പത്തിക മേഖലയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ വായ്പാ ഡിമാന്റില്‍ വര്‍ധന വരുത്താം.
ആഗോള പ്രതിസന്ധികള്‍ ഇന്ത്യയുടെ ഭാവിയെ ബാധിക്കുന്നുണ്ട്. ഇന്ത്യന്‍ ഐടി സേവനങ്ങളെ ബാധിക്കുന്ന എച്ച്-1ബി വിസകള്‍ക്കുള്ള യുഎസ് ഇമിഗ്രേഷന്‍ ചെലവുകള്‍ വര്‍ധിപ്പിച്ചതും, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ് ഉയര്‍ത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് സമ്പദ് വ്യവസ്ഥയില്‍ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കും.
പക്ഷെ മികച്ച മണ്‍സൂണും ജിഎസ്ടി നിരക്കിലെ പുതിയ ഇളവുകളും നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനങ്ങള്‍ പരിഷ്‌കരിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. പുതിയ വായ്പകള്‍ വര്‍ധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെങ്കിലും നിലവിലെ അനുകൂല ഘടകങ്ങള്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.താരിഫ് നിരക്കുകൾ താഴ്ന്ന നിലയിൽ എത്തുന്നതിനാൽ 2026 ല്‍ സാമ്പത്തിക പുരോഗതി ഉണ്ടാകുമെന്നാണ് പ്രവചനം. ജിഎസ്ടി ലളിതമാക്കിയത് ഗുണമാകും. വായ്പാ ആവശ്യകതയില്‍ ക്രമേണ വീണ്ടെടുക്കല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
