ധനകാര്യ, ബാങ്കിംഗ് മേഖലകളില്‍ വന്‍ നിക്ഷേപം വരുമെന്ന് ഗോയല്‍

ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആത്മവിശ്വാസം

Update: 2025-10-20 13:51 GMT

ആഗോള നിക്ഷേപകര്‍ ഇന്ത്യയുടെ ധനകാര്യ, ബാങ്കിംഗ് മേഖലയില്‍ 50,000 കോടിയിലധികം രൂപ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ അടുത്തിടെയുണ്ടായ വര്‍ധന ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലുള്ള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള പ്രതിസന്ധികള്‍ക്കിടയില്‍, ഭാരതം നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായി ഇടമായി മാറിയെന്ന് ഗോയല്‍ പറഞ്ഞു. പ്രക്ഷുബ്ധമായ സമയങ്ങളില്‍ പോലും ഇന്ത്യ ഒരു നിക്ഷേപ കേന്ദ്രമായി ഉയര്‍ന്നുവരികയാണെന്നും, രാജ്യത്തേക്ക് വിദേശ നിക്ഷേപം ഒഴുകുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക, ബാങ്കിംഗ് ആവാസവ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ സ്ഥിരമായ ശ്രമങ്ങളാണ് ഈ നിക്ഷേപത്തിന് കാരണം. വിദേശ നിക്ഷേപത്തിലെ ഈ കുതിച്ചുചാട്ടം 2047 ലെ വിക്‌സിത് ഭാരത് എന്ന ദര്‍ശനം കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗോയലിന്റെ അഭിപ്രായത്തില്‍, ഇന്ത്യയുടെ നയ സ്ഥിരത, പരിഷ്‌കരണാധിഷ്ഠിത ഭരണം, ശക്തമായ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആഗോള നിക്ഷേപകര്‍ക്ക് ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നു.

ഈ അനിശ്ചിതത്വങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, കയറ്റുമതി മൊത്തത്തില്‍ ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചു. ഒക്ടോബര്‍ 15 ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാപാര കയറ്റുമതി 6.75 ശതമാനം വര്‍ധിച്ച് 36.38 ബില്യണ്‍ ഡോളറിലെത്തി. 

Tags:    

Similar News