ഇന്ത്യ-കാനഡ സാമ്പത്തിക ബന്ധം ശക്തിപ്പെടുമെന്ന് ഗോയല്‍
നിര്‍ണായക ധാതുക്കളില്‍ ദീര്‍ഘകാല സഹകരണം ലക്ഷ്യം
ഇന്ത്യയുടേയും കാനഡയുടേയും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള വഴി തുറന്ന് തന്നെയാണ് കിടക്കുന്നതെന്ന് കേന്ദ്രമന്ത്രി.നിര്‍ണായക ധാതുക്കളിലും ശുദ്ധ ഊര്‍ജ്ജത്തിലും ദീര്‍ഘകാല സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍.
കയറ്റുമതി പ്രോത്സാഹനം, അന്താരാഷ്ട്ര വ്യാപാരം, സാമ്പത്തിക വികസനം എന്നിവയുടെ ചുമതലയുള്ള കാനഡിയന്‍ മന്ത്രിയായ മണിന്ദര്‍ സിദ്ദുവുമായി ഗോയല്‍ രണ്ട് തവണ ചര്‍ച്ചകള്‍ നടത്തി. ഉഭയകക്ഷി സഹകരണവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. അതിനാല്‍ 2022-23ല്‍ നിര്‍ത്തി വച്ച ഇന്ത്യ കാനഡ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നുമാണ് പീയുഷ് ഗോയല്‍ വ്യക്തമാക്കിയത്.
ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെയുള്ള സഹകരണങ്ങള്‍, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഈ ആഴ്ച ഡല്‍ഹിയിലെത്തിയ സിദ്ദുവുമായി സംസാരിച്ചിരുന്നു. ചര്‍ച്ച പോസീറ്റീവാണെന്നും ഗോയല്‍ വ്യക്തമാക്കി. കാനഡയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 9.8 ശതമാനം വര്‍ധിച്ച് 4.22 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2023-24ല്‍ ഇത് 3.84 ബില്യണ്‍ ഡോളറായിരുന്നു.
