എച്ച്-വണ്‍ ബി വിസാ ഫീസ്: ഐടി സൂചികയെ ബാധിക്കുമെന്ന് വിദഗ്ധര്‍

എച്ച്-വണ്‍ ബി വിസയെ ആശ്രയിക്കുന്ന ജീവനക്കാരുള്ള കമ്പനികള്‍ക്കായിരിക്കും തിരിച്ചടി

Update: 2025-09-22 08:54 GMT

ട്രംപിന്റെ എച്ച്-വണ്‍ ബി വിസ ഫീ പരിഷ്‌കരണത്തെ തുടര്‍ന്ന് ആശങ്കയില്‍ നിക്ഷേപകര്‍. ഓഹരികളില്‍ വിറ്റൊഴിക്കല്‍ സാധ്യത വര്‍ധിക്കുന്നതായി അനലിസ്റ്റുകള്‍. എച്ച് വണ്‍ ബി വിസയെ ആശ്രയിക്കുന്ന ജീവനക്കാരുള്ള കമ്പനികള്‍ക്കായിരിക്കും വലിയ തിരിച്ചടി വരിക. ഐടി സൂചികയില്‍ ഇതിന്റെ പ്രതിഫലനമുണ്ടാവും.

ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയവയാണ് ഇത്തരത്തില്‍ എച്ച് വണ്‍ ബി വിസ ജീവനക്കാരെ ആശ്രയിക്കുന്നവരില്‍ മുന്‍നിരയിലുള്ളത്. നിക്ഷേപകരുടെ ആശങ്ക ശക്തമായാല്‍ ഇത്തരം ഓഹരികളില്‍ 3 മുതല്‍ 5 ശതമാനം വരെ ഇടിവ് പ്രതീക്ഷിക്കാമെന്നാണ ഇക്വിനോമിക്സ് റിസര്‍ച്ചിന്റെ സ്ഥാപകനും ഗവേഷണ മേധാവിയുമായ ജി ചൊക്കലിംഗം പറയുന്നത്. വിസ നിരക്ക് വര്‍ധന റദ്ദാക്കുകയോ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരികെയാ ചെയ്താല്‍ ഐടി സൂചിക തിരിച്ച് വരവ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിസ നിരക്കിലെ വര്‍ധന കമ്പനികളുടെ ചെലവ് ഉയര്‍ത്തും. സ്വാഭാവികമായും അത് വരുമാനത്തില്‍ പ്രത്യാഘാതം സൃഷ്ടിക്കും. പ്രവര്‍ത്തന ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും ലാഭ മാര്‍ജിന്‍ കുറയ്ക്കുകയും ചെയ്യുമെന്നുമാണ് അനലിസ്റ്റായ അംബരീഷ് ഭലിംഗ വ്യക്തമാക്കിയത്. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക തുടങ്ങിയ നിഫ്റ്റി 50യിലെ ഭീമന്‍മാരുടെ തകര്‍ച്ച ഐടി സൂചികയെ ഇടിവിലേക്ക് നയിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടി. 

Tags:    

Similar News