ഇന്‍ഫ്രാസ്ട്രക്ചര്‍ പദവിക്കായി ഹോസ്പിറ്റാലിറ്റി മേഖല

  • വളര്‍ച്ചയെ കൂടുതല്‍ ഉയര്‍ത്താന്‍, ഹോട്ടലുകളെ അടിസ്ഥാന സൗകര്യ വിഭാഗത്തില്‍പ്പെടുത്തണം
  • പല സംസ്ഥാന സര്‍ക്കാരുകളും ഇതിനകം ഹോട്ടലുകള്‍ക്ക് വ്യവസായ പദവി നല്‍കിയിട്ടുണ്ട്
  • ഓണ്‍ലൈന്‍ ട്രാവല്‍ അഗ്രഗേറ്ററുകളും ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു

Update: 2024-07-19 02:40 GMT

രാജ്യത്തെ ഹോസ്പിറ്റാലിറ്റി, യാത്രാ മേഖല എന്നിവ പാന്‍ഡെമിക് മുതല്‍ നിരന്തരമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഈ വളര്‍ച്ചയെ കൂടുതല്‍ ഉയര്‍ത്താന്‍, ഹോട്ടലുകളെ അടിസ്ഥാന സൗകര്യ വിഭാഗത്തില്‍പ്പെടുത്തണമെന്ന് ഫഡറേഷന്‍ ഓഫ് ഹോട്ടല്‍, റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഫ്രായി) ആവശ്യപ്പെട്ടു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍, അസോസിയേഷന്‍ 10 കോടി രൂപമുതല്‍ നിര്‍മ്മിച്ചിട്ടുള്ള ഹോട്ടലുകളെയും കണ്‍വെന്‍ഷന്‍ സെന്ററുകളെയും ഇന്‍ഫ്രാസ്ട്രക്ചര്‍ പദവിയിലേക്ക് ഉള്‍ക്കൊള്ളിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നഗരത്തിലെ ജനസംഖ്യ പരിഗണിക്കാതെ ഇത് അനിവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

പല സംസ്ഥാന സര്‍ക്കാരുകളും ഇതിനകം ഹോട്ടലുകള്‍ക്ക് വ്യവസായ പദവി നല്‍കിയിട്ടുണ്ടെന്ന് ഫ്രായി പ്രസിഡന്റ് പ്രദീപ് ഷെട്ടി പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ ഈ മേഖലക്ക് വ്യവസായ പദവി നല്‍കണം. അതോടൊപ്പം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി ഒരു ഫണ്ട് സജ്ജമാക്കുകയും വേണം.

ആദായ നികുതി കുറയ്ക്കണമെന്നും മേഖല ആവശ്യപ്പെട്ടിട്ടുണ്ട്.

ജിഎസ്ടിയിലും കുറവ് വരുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. നിലവിലെ 18 ശതമാനത്തില്‍നിന്ന് 12ശതമാനമാക്കുക എന്നതാണ് ആവശ്യം.

ഇന്ത്യന്‍ ടൂറിസത്തിന്റെ പ്രധാന ഘടകമായ ഓണ്‍ലൈന്‍ ട്രാവല്‍ അഗ്രഗേറ്ററുകളും വരാനിരിക്കുന്ന ബജറ്റില്‍ നിന്ന് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 'ഒടിഎകളെ അവരുടെ കേന്ദ്ര ഹെഡ് ഓഫീസ് വഴി സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നത് ഓരോ സംസ്ഥാനത്തും ഒരു ഭൗതിക സാന്നിധ്യം സ്ഥാപിക്കുന്നതിന്റെ ഭാരം ഗണ്യമായി ലഘൂകരിക്കും,' മേക്ക് മൈ ട്രിപ്പ് സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജേഷ് മാഗോ പറഞ്ഞു.

ആഭ്യന്തര വിപണിയില്‍ ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാരും വിതരണക്കാരും തമ്മിലുള്ള അസമത്വം നീക്കം ചെയ്യാനും ധനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Tags:    

Similar News